കുടുംബത്തെ പുറത്താക്കി വീട് ജപ്തി ചെയ്തു

മൂവാറ്റുപുഴ: സഹകരണ ബാങ്കില്‍ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നു രണ്ടു പെണ്‍കുട്ടികളടങ്ങുന്ന കുടുംബത്തെ പുറത്താക്കി ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തു.
കടാതി വളക്കുഴി റോഡിലുള്ള കൈത്തറയില്‍ കെ സി സാജുവിന്റെ വീടാണ് ജപ്തി ചെയ്തത്. കുടുംബത്തെ വഴിയാധാരമാക്കുന്ന വിധത്തില്‍ ജപ്തി നടപടികള്‍ പാടില്ലെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്നതിനിടെയാണ് ജപ്തി നടപടി. ഇന്നലെ ഉച്ചയോടു കൂടിയാണു ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കായി പോ ലിസ് സന്നാഹത്തോടെ എത്തിയത്. വീടു വിറ്റു പണം നല്‍കാ ന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ജപ്തി നടപടികളില്‍ നിന്നു പിന്‍മാറാനാവില്ലെന്നു ബാങ്ക് അധികൃത ര്‍ അറിയിച്ചു. 50 ലക്ഷം രൂപയോളം വില വരുന്ന ഭൂമിയും വീടും ബാങ്കിലെ വായ്പ അടച്ചുതീര്‍ക്കാന്‍ വില്‍പന നടത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. എന്നാല്‍ വീടും ഭൂമിയും മറ്റൊരു വായ്പ എടുത്തതിന്റെ പേരില്‍ കോടതി നടപടികളില്‍ കുരുങ്ങിക്കിടക്കുന്നതിനാല്‍ വില്‍പന നടത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം 20 ലക്ഷം രൂപ വായ്പ എടുത്ത ശേഷം ഒരിക്കല്‍ പോലും ബാങ്കില്‍ തിരിച്ചടവുണ്ടായിട്ടില്ലെന്നും മൂന്നു വര്‍ഷം മുമ്പെ പലവട്ടം മുന്നറിയിപ്പു നല്‍കിയിട്ടും ഇതെല്ലാം വായ്പ എടുത്തയാള്‍ അവഗണിച്ചെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it