കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി

സസാറം (ബിഹാര്‍): പ്രണയബന്ധത്തിന്റെ പേരില്‍ 16കാരിയെയും മാതാപിതാക്കളെയും കുടുംബത്തിലെ രണ്ടു യുവാക്കള്‍ വെടിവച്ചുകൊന്നു. കോളജില്‍ സഹപാഠിയുമായി പെണ്‍കുട്ടിക്കുണ്ടായ പ്രണയബന്ധമാണ് കൂട്ടക്കൊലയിലേക്കു നയിച്ചത്. കുട്ടിയുടെ ബന്ധുക്കളായ രാകേഷ് കുമാറും സോനു കുമാറുമാണ് കൊലപാതകം നടത്തിയത്. അവര്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളും വെടിയുണ്ടയ്ക്കിരയായി.
Next Story

RELATED STORIES

Share it