thiruvananthapuram local

കുടുംബത്തിലെ മൂന്നുപേരുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു

കിളിമാനൂര്‍: ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹതവര്‍ധിക്കുന്നു.
സംഭവത്തില്‍ ഇരാണി സ്വദേശി കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഗവ. എച്ച്എസ്എസ്സിനു സമീപം അയ്യപ്പന്‍കാവ് നഗര്‍ റസി. അസോസിയേഷന്‍ സി 2 ജാസ്മി മന്‍സിലില്‍ ജാസ്മി (30), സജ്‌ന (27), ജാസ്മിയുടെ മകള്‍ ഫാത്തിമ (നാല്) എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ടുമക്കളായ റംസിനും (10), റെയ്ഹാനും (ഏഴ്) തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. ജാസ്മിന്റെ മാതാവ് സോഫിദ (54)യും ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ജാസ്മി ഫാത്തിമയുമായി കായലില്‍ ചാടിയാണ് മരിച്ചത്.
സജ്‌ന റെയില്‍പ്പാളത്തിലാണ് ജീവനൊടുക്കിയത്. ജാസ്മിയുടെ ഭര്‍ത്താവിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇയാളുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിന് ഇൗരാണി സ്വദേശിയുമായി ജാസ്മി അടുക്കുകയും ഈ ബന്ധം വലിയ സാമ്പത്തികബാധ്യക്ക് ഇടവരുത്തുകയും ചെയ്തതെന്നാണ് സൂചന. ഇതുസംബന്ധിച്ച് മരണക്കുറിപ്പുണ്ടെന്നും വിവരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈരാണി സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. ഈരാണി സ്വദേശിയുമായി ജാസ്മിക്കുണ്ടായിരുന്ന അടുപ്പം ഇയാള്‍ സാമ്പത്തികനേട്ടത്തിന് ഉപയോഗിച്ചിരുന്നതായും പോലിസിന് സംശയമുണ്ട്.
സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു. കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ എംഎല്‍എ അഡ്വ. ബി സത്യന്‍ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്നറിയിച്ചു. ചികില്‍സയില്‍ കഴിയുന്ന ജാസ്മിയുടെ മാതാവ് സോഫിദയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലിസ് പ്രതീക്ഷിക്കുന്നത്.
ജാസ്മിയുടെ ഭര്‍ത്താവ് ഖത്തറിലാണ്. ആറുമാസം മുമ്പാണ് വിദേശത്തായിരുന്ന ജാസ്മി നാട്ടില്‍ വന്നത്. സജ്‌നയുടെ ആത്മഹത്യസംബന്ധിച്ച് വ്യക്തത ഇതുവരെ കൈവന്നിട്ടില്ല.
Next Story

RELATED STORIES

Share it