കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകള്‍ മരിച്ചു
BY Sumeera SMR6 Feb 2016 3:40 AM GMT
Sumeera SMR6 Feb 2016 3:40 AM GMT
വെട്ടത്തൂര്‍ (പെരിന്തല്‍മണ്ണ): പെരിന്തല്‍മണ്ണയ്ക്കടുത്ത് വെട്ടത്തൂരില്‍ കുടുംബത്തിലെ നാലംഗ സംഘം ആത്മഹത്യക്ക് ശ്രമിച്ചു. 11 വയസ്സുകാരി മകള്‍ മരിച്ചു. വെട്ടത്തൂര്‍ പൂങ്കാവനം ഡാമിന് സമീപം താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ സുരേഷ്ബാബുവിന്റെ മകള്‍ സനിഗയാണ് (11) മരിച്ചത്. വെട്ടത്തൂര്‍ എഎംയുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സംഭവത്തെക്കുറിച്ച് പോലിസിന് ലഭിച്ച വിവരം ഇങ്ങനെ: ബുധനാഴ്ച പുലര്‍ച്ചെ 1.30ഓടെ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ട് സുരേഷ്ബാബുവിന്റെ അമ്മയും ഭാര്യയും മകളും ആദ്യം വിഷം കഴിച്ചു. എന്നാല്‍, വിവരമറിെഞ്ഞത്തെിയ അയല്‍വാസികള്‍ ഇവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ സുഖം പ്രാപിച്ചുവരുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ സനിഗ മരിക്കുകയായിരുന്നു. മകള്‍ മരിച്ചതറിഞ്ഞ് അച്ഛനെ കാണാതായിരിക്കുകയാണ്. അസുഖം കാരണം കഴിഞ്ഞ ജനുവരി 12ന് സുരേഷ്ബാബുവിന്റെ മൂത്ത മകന് സുധീഷ് (15) മരണപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമം കാരണമാണ് കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാതാവ് സില്തയുടെ പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലുള്ള വീട്ടുവളപ്പില്‍ സംസ്കരിച്ചു.

Next Story
RELATED STORIES
മോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT