കുടുംബത്തിലെ അഞ്ചുപേരെ കാട്ടാന കുത്തിക്കൊന്നു

തേസ്പൂര്‍: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബത്തിലെ അഞ്ചുപേരെ കാട്ടാന കുത്തിക്കൊന്നു. അസമിലെ ചരിയാലി ജില്ലയിലാണു സംഭവം. മരിച്ചവരില്‍ ഒമ്പതു ദിവസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. കുടുംബത്തിലെ മൂന്നു വയസ്സായ കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഓള്‍ ആദിവാസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.
Next Story

RELATED STORIES

Share it