കുടുംബത്തിന്റെ കൂട്ടമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊച്ചി: വൈക്കത്ത് ഭാര്യയെയും ഭര്‍ത്താവിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു.
വൈക്കം മുണ്ടുത്തറയില്‍ വീട്ടില്‍ എം എസ് രമാദേവി സമര്‍പ്പിച്ച ഹരജിയിലാണ് രമാദേവിയുടെ മകള്‍ സൗമ്യയും ഭര്‍ത്താവ് സുഭാഷും അഞ്ചു വയസ്സുകാരനായ മകനും മരിച്ച സംഭവത്തിലെ അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടത്. മരണം സംബന്ധിച്ച് വൈക്കം പോലിസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി റദ്ദാക്കി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യവും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യവും രണ്ടാണെന്നു ഹൈ ക്കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it