കുടുംബക്ഷേമ ഉപ കേന്ദ്രം തകര്‍ച്ചാ ഭീഷണിയില്‍
BY fousiya sidheek13 Jun 2017 6:19 AM GMT
fousiya sidheek13 Jun 2017 6:19 AM GMT
ചെറുപുഴ: ചെറുപുഴ ടൗണില്‍ സ്ഥിതിചെയ്യുന്ന കുടുംബക്ഷേമ ഉപകേന്ദ്രം കാലപ്പഴക്കത്തെ തുടര്‍ന്ന് ഏതു സമയവും തകര്‍ന്നുവീഴാവുന്ന നിലയില്‍. മഴക്കാലം കൂടിവന്നതോടെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും ചുവരില്‍ വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്്. എന്നാല്‍ ഇതു പുനര്‍നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം ശക്തമായി. ചോര്‍ച്ച തടയുവാന്‍ മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടിയിട്ടിരിക്കുകയാണ്. ഗര്‍ഭിണികളും കുട്ടികളുമാണ് കുടുംബക്ഷേമ ഉപകേന്ദ്രത്തെ ആശ്രയിക്കുന്നതില്‍ കൂടുതലും. കാലവര്‍ഷം കനക്കുന്നതോടെ പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. അതിനാല്‍ ചെറുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന ആശ്രയമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ ജനങ്ങളെ സാരമായി ബാധിക്കും. പുതുക്കിപ്പണിയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT