Pathanamthitta local

കുടിവെള്ള സ്രോതസ്സുകള്‍ മലിനമാവുന്നു : ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത



ചുങ്കപ്പാറ: കുടിവെള്ളസ്രോതസ്സുകള്‍ മലിനമായതോടെ ജലജന്യരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത. കടുത്തവേനലിന്റെ തീഷ്ണതയില്‍ നാടും നഗരവും ഉരുകുമ്പോള്‍ കുടിവെള്ളം തന്നെയാണ് പ്രധാനമായും രോഗകാരണം. ലഭിക്കുന്ന വെള്ളം ഏതെന്നു നോക്കുകപോലും ചെയ്യാതെയാണ് ജനങ്ങള്‍ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം വേനല്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളും ഇതിനകം വറ്റിവരണ്ടു. കുടിവെള്ള പ്ലാന്റുകളുടെ അഭാവത്തില്‍ അഴുക്കുകലര്‍ന്ന വെള്ളമാണ് ഇപ്പോള്‍ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ജലസേചന വകുപ്പിന്റെ കുടിവെള്ള വിതരണ പദ്ധതികളില്‍ നിന്നും ലഭിക്കുന്നത്. ഇതിനോടൊപ്പം ജില്ലയില്‍ ജലസമൃദ്ധമായ ഭൂരിഭാഗം കിണറുകളും ഇതിനകംതന്നെ വറ്റിവരണ്ടു. മിക്ക പ്രദേശങ്ങളിലും കിണറുകളില്‍നിന്നും ലഭിക്കുന്ന           വെള്ളം ചെളികലര്‍ന്നതാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് ജില്ലകളുടെ ജില്ലകള്‍ക്ക് പ്രധാന ജലസ്രോതസ്സായ പമ്പയാറ്റില്‍ അപകടകരമായവിധം കോളിഫോം ബാക്്ടീരിയകളുടെ അതിപ്രസരം കണ്ടെത്തിയതും മുഖ്യപ്രശ്‌നമാണ്. വേനലില്‍ ഇതിന്റെ അളവുകൂടുകയാണ്. ഇതിനിടയിലാണ് വേനല്‍മഴയെ തുടര്‍ന്ന് മാലിന്യം ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നത്. പനി, മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദിപോലുള്ള രോഗങ്ങള്‍ കുടിവെള്ളത്തിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനകം നിരവധിപേര്‍ക്ക് പനിയും വയറിളക്കവും ഛര്‍ദിയും ജില്ലയുടെ വിവിധ മേഖലകളില്‍നിന്നും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍ക്കാല രോഗങ്ങള്‍ ഇനിയും വര്‍ധിക്കാനുള്ള സാധ്യത ഏറെയാണ്.ജില്ലയില്‍ ഓരോദിവസവും ചൂടു വര്‍ധിച്ചുവരികയാണ്. വേനലിന്റെ കാഠിന്യത്തിന് അനുസരിച്ച് ജലക്ഷാമം കൂടിവരികയാണ്. അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച് സൂര്യാഘാതമേറ്റ് പൊളളലേക്കുന്ന സംഭവങ്ങള്‍ ഇത്തവണ വ്യാപകമല്ല. ബോധവല്‍കരണവും ജലസംരക്ഷണ പ്രതിജ്ഞയ്ക്കും അപ്പുറം കുടിവെള്ളക്ഷാമം ഗുരുതമായതും ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്നതുമായ പ്രശ്‌നത്തെ അധികൃതര്‍ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്നുള്ളതാണ് സത്യം. ജലസാക്ഷരത കുറവാണ് ഇതിനു പ്രധാന കാരണം.
Next Story

RELATED STORIES

Share it