palakkad local

കുടിവെള്ള വിതരണം തടസ്സപ്പെട്ടു : ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു



ചിറ്റൂര്‍: തത്തമംഗലത്തെ വിവിധ ഭാഗങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് തത്തമംഗലം കമ്മിറ്റി ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. തത്തമംഗലത്തെ ആറാംപാടം, അമ്പാട്ട് പറമ്പ് പ്രദേശങ്ങളില്‍ ദിവസങ്ങളായി കുടിവെള്ളമെത്താത്തതിനെത്തുടര്‍ന്നാണ് ഉപരോധം സംഘടിപ്പിച്ചത്. ഡിസിസി വൈസ് പ്രസിഡന്റ് എ സുമേഷിന്റെ നേതൃത്വത്തില്‍ രാവിലെ പത്തിനായിരുന്നു പ്രവര്‍ത്തകര്‍ എന്‍ജിനീയറെ ഓഫിസില്‍ ഉപരോധിച്ചത്. അമ്പാട്ട് പറമ്പില്‍ ബോര്‍വെല്ലില്‍ സ്ഥാപിച്ചിരിക്കുന്ന മോട്ടോര്‍ തകരാറിലായി ദിവസങ്ങളായിട്ടും ശരിയാക്കാന്‍ ശ്രമിക്കാത്തതാണ് കുടിവെള്ള വിതരണം തടസപ്പെടാന്‍ കാരണം. തകരാര്‍ പരിഹരിച്ച് തിങ്കളാഴ്ച്ചയ്ക്കകം കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലാക്കാമെന്ന എക്‌സി. എന്‍ജിനീയര്‍  ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ബാബു, മുരളി തറക്കളം, രാജന്‍, രതീഷ് ബാബു, ഭുവനദാസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it