kasaragod local

കുടിവെള്ള പ്രശ്‌നത്തെ ചൊല്ലി ഗ്രാമസഭയില്‍ ബഹളം



പെര്‍ള: കുടിവെള്ള പ്രശ്‌നത്തെ ചൊല്ലി ഗ്രാമസഭ യോഗത്തില്‍ ബഹളം. കഴിഞ്ഞ ദിവസം ചേര്‍ന്ന എണ്‍മകജെ പഞ്ചായത്ത് ഒന്ന്, രണ്ട് വാര്‍ഡുകളിലെ ഗ്രാമസഭ യോഗത്തില്‍ ബഹളമുണ്ടായത്. കുടിവെള്ളം രുക്ഷമായ വാര്‍ഡിലെ ചവര്‍ക്കാട് പ്രദേശത്തെ ഭൂരി ഭാഗം സ്ഥലങ്ങളിലെ കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും വറ്റിവരണ്ടു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലയളവില്‍ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണംചെയ്തിരുന്നു. ഒരു പരിധി വരെയെങ്കിലും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടായിരുന്നു. എന്നാല്‍ നിലവിലെ പഞ്ചായത്ത് ഭരണ സമിതി അധികാരമേറ്റതിന് ശേഷം കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പദ്ധതികള്‍ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ലെന്നാണ് തദ്ദേശവാസികളുടെ ആരോപണം. പഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ഗോളിത്തടുക്ക കുടിവെള്ള പദ്ധതിയില്‍ നിന്നും കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും അഡ്ക്കസ്ഥല പുഴയില്‍ ജല ലഭ്യത കുറഞ്ഞതോടെ അതും നിലച്ചമട്ടിലാണ്. അതേ സമയം പഞ്ചായത്തിലെ കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന സ്ഥലം എന്നത് കൊണ്ടു തന്നെ ഒന്നും രണ്ടും വാര്‍ഡിലെ ഒരു വശത്ത് പാണ്ടിഗയയില്‍ കൂടി കര്‍ണാടക സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയിലൂടെ ജല വിതരണമുണ്ടെങ്കിലും അതും ഇവിടുത്തുകാര്‍ക്ക് അന്യമാണ്. കുടിവെള്ള പ്രശ്‌നം രൂക്ഷമായിട്ടും പഞ്ചായത്ത് പ്രസിഡന്റ്് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആരോപണം. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വാര്‍ഡുകളിലെ ജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം നടത്തുമെന്ന് പഞ്ചായത്തംഗങ്ങളായ ഐത്തപ്പ കുലാല്‍, ജയശ്രീ കുലാലും പറഞ്ഞു.
Next Story

RELATED STORIES

Share it