palakkad local

കുടിവെള്ള പ്രശ്‌നം: കൗണ്‍സില്‍ ഹാളിലേക്ക് സമരക്കാര്‍ തള്ളിക്കയറി

ചെര്‍പ്പുളശ്ശരി: പന്നിയംകുര്‍ശ്ശിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ സമരത്തിനെത്തിയവര്‍ കൗണ്‍സില്‍ ഹാളിലേക്ക് തള്ളിക്കയറി. ഇവരെ പോലിസ് തടഞ്ഞു. കൗണ്‍സില്‍ യോഗം നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് സമരക്കാരും ഇടതുപക്ഷ കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും തയ്യാറായില്ല.
ഇതേ തുടര്‍ന്ന് ബഹളമായി. പിന്നീട് വൈസ് ചെയര്‍മാന്‍ കെ കെ എ അസീസ് പുറത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. 10 ദിവസത്തിനകം പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞു പോയി.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന ലോക്കല്‍ സെക്രട്ടറി കെ നന്ദകുമാര്‍ അറിയിച്ചു.പടിഞ്ഞാറ്റുംമുറി കുടിവെള്ള പദ്ധതി ജനങ്ങള്‍ക്ക് ഉടന്‍ തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് കൗണ്‍സില്‍ ഹാളിലേക്ക് തള്ളിക്കയറിയത്.
Next Story

RELATED STORIES

Share it