Kottayam Local

കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം; നാലു പേര്‍ക്ക് പരിക്ക്‌

വൈക്കം: വീട്ടിലേക്കു കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ കുഴികുത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഭവത്തില്‍ കുടുംബത്തിലെ നാലുപേര്‍ക്കു പരുക്കേറ്റു. കുടവെച്ചൂര്‍ നടുച്ചിറയില്‍ ഷെമീര്‍, ബന്ധുക്കളായ അന്‍സില്‍, ഫാസില, ഫാത്തിമ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം. വിദേശത്തു ജോലി ചെയ്യുന്ന നാസറിന്റെ വീട്ടിലേയ്ക്ക് പൈപ്പുലൈന്‍ വലിക്കുന്നത് സമീപവാസികളായ ഷെമീറും മറ്റും തടഞ്ഞു. തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. പരിക്കേറ്റ ഇവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടയില്‍ പരാതിക്കാരന്റെ വിലയേറിയ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. ആക്രമണത്തിനു നേതൃത്വം നല്‍കിയ അമ്പലപ്പുഴയില്‍ നിന്നെത്തിയ ഷെഹീര്‍ (24), ഹിസാല്‍ (24) എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെത്തിയ ബൈക്കും പോലിസും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it