Kottayam Local

കുടിവെള്ള പൈപ്പ് പൊട്ടി വന്‍ ഗര്‍ത്തം രൂപപ്പെട്ടു

കോട്ടയം: കുടിവെള്ള പൈപ്പ് പൊട്ടി റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടു. ഇന്നലെ പുലര്‍ച്ചയോടെ കോട്ടയം റബര്‍ ബോര്‍ഡ് ഓഫിസിന് സമീപം മദര്‍തെരേസ റോഡിന് നടുവിലാണ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന്് വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘമാണ് റോഡിലെ ഗര്‍ത്തം ആദ്യം കാണുന്നത്.
റോഡിന് സമീപം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയിലുണ്ടായ പ്രകമ്പനങ്ങള്‍ മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് കരുതുന്നത്.
പോലിസിന്റെ ഇടപെല്‍മൂലം സംഭവം നടന്നയുടന്‍ മെയ്ന്‍ പൈപ്പ്‌ലൈന്‍ വിച്ഛേദിച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. അതേസമയം, റോഡിലുണ്ടായ കുഴി സോഷ്യല്‍ മീഡിയയില്‍ മറ്റുപല രീതിയിലും പ്രചരിച്ചത് ആശങ്കകള്‍ക്കും വഴിവച്ചു. റോഡിന്റെ ഇരുവശങ്ങളും പോലിസ് അടച്ചെങ്കിലും കുഴികാണാന്‍ ഒരുപാട് പേരെത്തുന്നുമുണ്ട്.
സ്ഥലത്ത് പൈപ്പ് ബന്ധം പുനര്‍സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൊട്ടിയത് തിരുവഞ്ചൂര്‍ പമ്പ് ഹൗസില്‍നിന്നും വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ലൈനായതിനാല്‍ കോട്ടയം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it