Kottayam Local

കുടിവെള്ള പൈപ്പ്‌പൊട്ടലിന് ശമനമില്ല; റീടാറിങും തകരുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ടക്കവ- ഈരാറ്റുപേട്ട റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി ടാറിങ് ഇളകിയ ഭാഗത്ത് റീടാറിങ് ആരംഭിച്ചെങ്കിലും പൈപ്പ് പൊട്ടി കുടിവെള്ള മൊഴുകുന്നത് പരിഹരിക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല. പുതിയ ടാറിങ് നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ ഭാഗങ്ങളും വീണ്ടും പൈപ്പ് പൊട്ടിയൊഴുകി ഇളകുന്ന അവസ്ഥയാണ്.
പൊന്‍കുന്നം കേന്ദ്രീകരിച്ചുള്ള കുടിവെള്ള സൊസൈറ്റിയുടേതാണ് പഴകി തുരുമ്പിച്ച പൈപ്പുകള്‍. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെതിരെ പരാതി വര്‍ഷങ്ങളായി നില നില്‍ക്കുന്നുണ്ട്. പഴയ പൈപ്പ് ലൈനുകള്‍ മാറ്റാനുള്ള കാലാവധി കഴിഞ്ഞിട്ടും പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ അധികാരികള്‍ തയ്യാറാവാത്തതാണ് കാഞ്ഞിരപ്പള്ളി ടൗണിലും പരിസരങ്ങളിലും കുടിവെള്ള ക്ഷാമത്തിനും റോഡ് തകരുന്നതിനും കാരണം.
നിരന്തരമായി ദേശീയപാതയിലെ വെള്ളക്കെട്ടുകള്‍ മൂലം കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാന്റ് കവാടത്തില്‍ ടാറിങ് നില്‍ക്കാത്തതനെ തുടര്‍ന്ന് അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി ടൈല്‍ പാകി. ഇവിടെ പൈപ്പ് പൊട്ടല്‍ പതിവായതിനാല്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് പുതിയവ ഇട്ടശേഷമാണ് റോഡില്‍ ടൈല്‍ പാകിയത്.
വാട്ടര്‍ അതോറിറ്രിയുടെ കടുത്ത അനാസ്ഥ കാരണമാണ് ദേശീയപാത ഉള്‍പ്പെടെ ഗ്രാമ പ്രദേശങ്ങളിലെ റോഡുകള്‍ തകരുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it