kozhikode local

കുടിവെള്ള പൈപ്പ്മാറ്റല്‍ തുടങ്ങിയില്ല; പാക്കോയി റോഡ്പണി അനിശ്ചിതത്വത്തില്‍

വാണിമേല്‍: പണം അനുവദിച്ചിട്ടും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഭൂമിവാതുക്കല്‍ കൂടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റല്‍ ഉടന്‍ ആരംഭിക്കുമെന്ന് എംഎല്‍എയുടെ യോഗത്തില്‍ തീരുമാനമെടഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും പണി ആരംഭിച്ചില്ല.
ഇതേതുടര്‍ന്ന് ഭൂമിവാതുക്കല്‍ പാകോയി പിഡബ്ലൂഡി റോഡിന്റെ പണി അനിശ്ചിതാവസ്ഥയില്‍. പൈപ്പു മാറ്റിയിട്ടാല്‍ മാത്രമേ റോഡ് പണി നടത്താന്‍ കഴിയൂ. ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് നാദാപുരത്ത് ഇ കെ വിജയന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കര്‍മ്മസമിതിയുടെയും സംയുക്ത യോഗത്തിലാണ് ഉടന്‍ തന്നെ പൈപ്പുമാറ്റല്‍ നടപ്പിലാക്കുമെന്ന്  തീരുമാനമെടുത്തത്. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ഇക്കാര്യം ഉറപ്പു നല്‍കിയിരുന്നു.
മുപ്പത്തി അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച മണ്‍ പൈപ്പ് ദ്രവിച്ച് ഇടങ്ങിയതിനാല്‍ മിക്ക ദിവസങ്ങളിലും പൈപ്പ് പൊട്ടുന്നതായി പരാതി ഉയര്‍ന്നതോടെയാണ് പുതിയ പിവിസി പൈപ്പ് സ്ഥാപിക്കാന്‍ ധാരണയായത്.അതിന് ശേഷമാണ് ഭൂമിവാതുക്കല്‍ പാക്കോയി റോഡിന്റെ അറ്റക്കുറ്റപ്രവര്‍ത്തികള്‍ക്കായി ഇരുപത് ലക്ഷം രൂപ അനുവദിച്ചത്. പൈപ്പിടല്‍ പൂര്‍ത്തിയാക്കിയാല്‍ റോഡ് വെട്ടിപ്പൊളിക്കുന്ന ദുരവസ്ഥ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ പൊതുമരാമത്ത് ഉദ്യാഗസ്ഥര്‍ പണികരാര്‍ നല്‍കിയെങ്കിലും റോഡ് പണി എന്ന് തുടങ്ങുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്.
മാസങ്ങള്‍ക്ക് മുമ്പ് റോസിന്റെ എസ്റ്റിമേറ്റ് എടുത്തപ്പോള്‍ മറ്റൊരു റോഡിലാണ് പണി ചെയ്യാന്‍ പോകുന്നതെന്നാരോപിച്ച് ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റെടുത്ത റോഡില്‍ തന്നെയാണ് പണി നടത്തുന്നത് എന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത് . എങ്കിലും ഒരു വിഭാഗം ആളുകള്‍ ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ പണി ഉടന്‍ തുടങ്ങാം എന്നു മാത്രമാണ് കോണ്‍ട്രാക്റ്ററും പറയുന്നത്. കുടിവെള്ള പൈപ്പിടാനായി വാട്ടര്‍ അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് പതിനാല് ലക്ഷം രൂപ അടച്ചിട്ടും പണിയെടുക്കാന്‍ വൈകുന്നത് ഒരു പ്രദേശത്തി റെ വികസനത്തിന് തടസ്സമാകുന്നതായും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it