kozhikode local

കുടിവെള്ള പദ്ധതി നോക്കുകുത്തി; നാട്ടുകാര്‍ പ്രതിഷേധത്തില്‍

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പാലോറകുന്ന് കുടിവെള്ള പദ്ധതി ജലനിധി 2001 ല്‍ കമ്മീഷന്‍ ചെയ്ത് അമ്പതോളം കുടുംബങ്ങള്‍ ഉപയോഗിച്ച് വരവേ 2016 ജൂണ്‍ 13ന് കിണര്‍ ഇടിഞ്ഞ് താഴുകയും മൂന്നു മാസത്തിന് ശേഷം സമീപത്തുണ്ടായിരുന്ന പമ്പ് ഹൗസ് മോട്ടോര്‍ ഉള്‍പ്പെടെ ഇതേ കിണറിലേക്ക് ഇടിഞ്ഞ് വീഴുകയും ചെയ്തു. നാളിതുവരെയായി പഞ്ചായത്തിലും, ബ്ലോക്കിലും നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രാസ്താ വയനാട് എന്ന സംഘമാണ് ഇതിന്റെ നടത്തിപ്പു ചുമതല വഹിക്കുന്നത്. ആശാരിമുക്ക്, പുളിക്കേടത്ത് ചാല്‍, മാമ്പള്ളി, പാലോറ കുന്ന് പ്രദേശങ്ങളിലെ 50 ഓളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന ഈ കുടിവെള്ള പദ്ധതി ഇല്ലാതായതോടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ നിന്നും വാഹനത്തിലും ചിലര്‍ മോട്ടോര്‍ വെച്ചുമാണ് ഇപ്പോള്‍ വെള്ളം എത്തിക്കുന്നത്. കിണര്‍ കുഴിക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറാണെന്നുള്ള സമ്മതപത്രം ഉള്‍പ്പെടുത്തി തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന് അപേക്ഷ നല്‍കി കുടിവെള്ളത്തിന് വേണ്ടി കാത്തിരിക്കുകയാണ് നാട്ടുകാര്‍. ഈ അവസ്ഥയില്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്ആര്‍പിഎം) കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു. കൂത്താളി വെച്ച് നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, മേഖലാ പ്രസിഡന്റ് അബ്ദുള്ള പുനത്തില്‍, സജീവന്‍ പല്ലവി, ബാലചന്ദ്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it