kannur local

കുടിവെള്ള പദ്ധതി നടത്തിപ്പില്‍ വീഴ്ച; വിമര്‍ശനവുമായി എംപി

കണ്ണൂര്‍: രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിട്ടും ജില്ലയില്‍ പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാത്തതിനെതിരേ പി കെ ശ്രീമതി എംപിയുടെ വിമര്‍ശനം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യാനുള്ള ജില്ലാ വികസന കോ-ഓഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു എംപി.
ജില്ല രൂക്ഷമായ വരള്‍ച്ച നേരിടുമ്പോഴും പദ്ധതിയില്‍ 2017-18 വര്‍ഷം അനുവദിച്ച 5.21,27,014 കോടി രൂപയില്‍ വിനിയോഗിച്ചത് 8.89 ശതമാനമായ 46.35000 ലക്ഷം രൂപ മാത്രമാണ്. 4.74,92,014 കോടി രൂപ ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതാണ് എംപിയെ ചൊടിപ്പിച്ചത്. സ്ഥലം വിട്ടുകിട്ടുന്നതിനുള്ള കാലതാമസവും പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതും പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസത്തിന് കാരണമാവുന്നതായാണ് അധികൃതരുടെ വിശദീകരണം. മൂന്നു തവണ ടെന്‍ഡര്‍ ചെയ്തിട്ടും പ്രവൃത്തികള്‍ ആരും ഏറ്റെടുത്തില്ല. 57 പുതിയ കുടിവെള്ള പദ്ധതികളുടെ നിര്‍ദേശങ്ങളില്‍ നടപടി സ്വീകരിക്കാന്‍ എംപി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ക്കും. നരിമഠം കോളനിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ 1.70 കോടി രൂപയുടെ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. കുടിവെള്ളത്തിനായി ഒരു കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുന്ന അരിവിളഞ്ഞപൊയില്‍ കോളനിയില്‍ പദ്ധതി നടപ്പാക്കാനും എംപി നിര്‍ദേശിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ അവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തില്‍ ലഭിക്കാനുള്ള 25.24 കോടിയും മെറ്റീരിയല്‍ ഇനത്തില്‍ 6.27 കോടി രൂപയും കേന്ദ സര്‍ക്കാര്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചതിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിനും ആറളം ഗ്രാമപ്പഞ്ചായത്തിനും പുരസ്‌കാരം സമ്മാനിച്ചു. ഉജ്വല്‍ പദ്ധതി പ്രകാരം ജില്ലയിലെ ഗ്യാസ് ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്ത 2370 അപേക്ഷകളില്‍ 1951 കണക്ഷനുകള്‍ ഇതുവരെ നല്‍കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി ഒന്നാം ഘട്ടത്തില്‍ 127ഉം രണ്ടാം ഘട്ടത്തില്‍ ഏഴും പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു. ഇതില്‍ ഒന്നാം ഘട്ടത്തില്‍ 75 പ്രവൃത്തികള്‍ 5 വര്‍ഷത്തെ അറ്റകുറ്റപ്പണി അടക്കം പൂര്‍ത്തിയാക്കി ജില്ലാ പഞ്ചായത്തിന് കൈമാറി. 51 പ്രവൃത്തികളുടെ അറ്റകുറ്റപ്പണി നടന്നുവരുന്നു. ഒരു റോഡിന്റെ പ്രവൃത്തി പുരോഗതിയിലാണ്. രണ്ടാം ഘട്ടത്തിലെ രണ്ടു പ്രവൃത്തികള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, പിഎയു പ്രൊജക്റ്റ് ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, എഡിസി ജനറല്‍ കെ പ്രദീപന്‍ സംസാരിച്ചു. കണ്ണൂര്‍: രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിട്ടും ജില്ലയില്‍ പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാത്തതിനെതിരേ പി കെ ശ്രീമതി എംപിയുടെ വിമര്‍ശനം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യാനുള്ള ജില്ലാ വികസന കോ-ഓഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു എംപി.
ജില്ല രൂക്ഷമായ വരള്‍ച്ച നേരിടുമ്പോഴും പദ്ധതിയില്‍ 2017-18 വര്‍ഷം അനുവദിച്ച 5.21,27,014 കോടി രൂപയില്‍ വിനിയോഗിച്ചത് 8.89 ശതമാനമായ 46.35000 ലക്ഷം രൂപ മാത്രമാണ്. 4.74,92,014 കോടി രൂപ ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതാണ് എംപിയെ ചൊടിപ്പിച്ചത്. സ്ഥലം വിട്ടുകിട്ടുന്നതിനുള്ള കാലതാമസവും പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതും പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസത്തിന് കാരണമാവുന്നതായാണ് അധികൃതരുടെ വിശദീകരണം. മൂന്നു തവണ ടെന്‍ഡര്‍ ചെയ്തിട്ടും പ്രവൃത്തികള്‍ ആരും ഏറ്റെടുത്തില്ല. 57 പുതിയ കുടിവെള്ള പദ്ധതികളുടെ നിര്‍ദേശങ്ങളില്‍ നടപടി സ്വീകരിക്കാന്‍ എംപി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ക്കും. നരിമഠം കോളനിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ 1.70 കോടി രൂപയുടെ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. കുടിവെള്ളത്തിനായി ഒരു കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരുന്ന അരിവിളഞ്ഞപൊയില്‍ കോളനിയില്‍ പദ്ധതി നടപ്പാക്കാനും എംപി നിര്‍ദേശിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ അവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തില്‍ ലഭിക്കാനുള്ള 25.24 കോടിയും മെറ്റീരിയല്‍ ഇനത്തില്‍ 6.27 കോടി രൂപയും കേന്ദ സര്‍ക്കാര്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചതിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിനും ആറളം ഗ്രാമപ്പഞ്ചായത്തിനും പുരസ്‌കാരം സമ്മാനിച്ചു. ഉജ്വല്‍ പദ്ധതി പ്രകാരം ജില്ലയിലെ ഗ്യാസ് ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്ത 2370 അപേക്ഷകളില്‍ 1951 കണക്ഷനുകള്‍ ഇതുവരെ നല്‍കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി ഒന്നാം ഘട്ടത്തില്‍ 127ഉം രണ്ടാം ഘട്ടത്തില്‍ ഏഴും പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു. ഇതില്‍ ഒന്നാം ഘട്ടത്തില്‍ 75 പ്രവൃത്തികള്‍ 5 വര്‍ഷത്തെ അറ്റകുറ്റപ്പണി അടക്കം പൂര്‍ത്തിയാക്കി ജില്ലാ പഞ്ചായത്തിന് കൈമാറി. 51 പ്രവൃത്തികളുടെ അറ്റകുറ്റപ്പണി നടന്നുവരുന്നു. ഒരു റോഡിന്റെ പ്രവൃത്തി പുരോഗതിയിലാണ്. രണ്ടാം ഘട്ടത്തിലെ രണ്ടു പ്രവൃത്തികള്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, പിഎയു പ്രൊജക്റ്റ് ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, എഡിസി ജനറല്‍ കെ പ്രദീപന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it