കുടിവെള്ള പദ്ധതി: കേന്ദ്രഫണ്ട് കുറച്ചു

തിരുവനന്തപുരം: ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു നല്‍കുന്ന തുക വന്‍തോതില്‍ വെട്ടിക്കുറച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ്. 2010-11ല്‍ 136 കോടി, 2011-12ല്‍ 128 കോടി, 2012-13ല്‍ 245 കോടി, 2013-14ല്‍ 201 കോടി, 2014-15ല്‍ 119 കോടി എന്നിങ്ങനെ ഫണ്ട് ലഭിച്ചിരുന്നു. എന്നാല്‍ 2015-16ല്‍ അനുവദിച്ചത് 45 കോടി രൂപ മാത്രമാണ്.
2014-15 വര്‍ഷം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിനത്തില്‍ കുറവു വരുത്തിയതുമൂലം വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കേണ്ട പദ്ധതിവിഹിതവും കുറഞ്ഞു. ഇതുകാരണം 2015 മാര്‍ച്ച് 16 വരെയുള്ള ബില്ലുകള്‍ മാത്രമേ കൊടുത്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
Next Story

RELATED STORIES

Share it