Kottayam Local

കുടിവെള്ള പദ്ധതി കാര്യക്ഷമമാക്കുന്നതിനു നടപടി സ്വീകരിക്കും: ഷക്കീലാ നസീര്‍

കാഞ്ഞിരപ്പള്ളി: കുടിവെള്ള ക്ഷാമം രൂക്ഷമായ നാച്ചികോളനി, വട്ടകപ്പാറ എന്നിവടങ്ങില്‍ കുടിവെള്ള പദ്ധതി സജീവമാക്കുന്ന നടപടി സ്വീകരിക്കുമെന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍.
ഇവിടെ ജലവിതരണം മുടങ്ങാന്‍ ഇടയാക്കിയത് പണമടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിനാലാണ്. അടുത്ത പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ചചെയ്ത് വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ നടപടി സ്വീകരിക്കും. കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമായി ബൈപാസ് നിര്‍മ്മാണം പുനര്‍ ആരംഭിക്കുന്നതിന് എംപി, എംഎല്‍എ എന്നിവരുടെ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് പൊതു ജനങ്ങളുടെയും വ്യാപാരി വ്യവസായികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അതേസമയം പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഓഫിസ് സംവിധാനം കാര്യക്ഷമമാക്കുമെന്ന് പ്രസിഡന്റ് ഷക്കീലാ നസീര്‍. ഫ്രണ്ട് ഓഫിസ് സംവിധാനം കുത്തഴിഞ്ഞ നിലയിലായിരുന്നതായും എല്‍ഡിഎഫ് ഭരണസമിതി അധികാരമേറ്റതു മുതല്‍ പ്രവര്‍ത്തനം സജീവമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഓഫിസില്‍ എത്തുന്നവര്‍ക്ക് കാര്യം സാധിക്കുന്നതിന് പല തവണ ഓഫിസില്‍ കയറി ഇറങ്ങേണ്ട സ്ഥിതിയാണന്നും ഇതിനു മാറ്റം വരുത്തുമെന്നും ഷക്കീല നസീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it