palakkad local

കുടിവെള്ള പദ്ധതിയില്‍ കോഴിമാലിന്യം തള്ളി

ഷൊര്‍ണ്ണൂര്‍: കുടിവെള്ളം പമ്പ് ചെയ്യുന്ന മുണ്ടായ അടിയണയിലെ മോട്ടോര്‍പമ്പിനടുത്ത് കോഴി മാലിന്യം തള്ളി. മുണ്ടായ, ഗണേഷ് ഗിരി, പരുത്തിപ്ര, ഭാഗങ്ങളിലെ വീടുകളിലേക്കുള്ള കുടിവെള്ള പദ്ധതിയാണ് മുണ്ടായ അടിയണയിലെ ജലവിതരണ പദ്ധതി. നാട്ടുകാരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഉച്ച സമയത്തും, രാത്രിയിലുമാണ് ചാക്കുകെട്ടുകളിലാക്കി കോഴി മാലിന്യം പുഴയില്‍ തള്ളുന്നത്.  പള്ളം ഭാഗത്തു നിന്നെത്തുന്ന മാലിന്യമാണ് അടിയണക്ക് നടുവില്‍ തള്ളുന്നതെന്ന് നാട്ടുകാരുടെ പരാതി.
കുടിവെള്ള സ്രോതസുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാന്‍ നിയമമുണ്ടായിട്ടും ഇത്തരം സാമൂഹിക ദ്രോഹികള്‍ക്കെതിരേ പോലിസോ, നഗരസഭയോ യാതൊരു നടപടിയുമെടുക്കുന്നില്ല. ഷൊര്‍ണ്ണൂര്‍ കൊച്ചിന്‍ പാലത്തിനടുത്തും പുഴയില്‍ കോഴി മാലിന്യം തള്ളുന്നത് കടുത്ത ദുര്‍ഗന്ധത്തിനും വെള്ളം മലിനപ്പെടാനും ഇടയാക്കുന്നുണ്ട്.
പുഴ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയില്‍ തെളിഞ്ഞതാണ്. നൂറ് മില്ലി വെള്ളത്തില്‍ ഇരുപത് ശതമാനം എന്ന തോതില്‍ ബാക്ടീരിയ കൂടിയിട്ടുണ്ടെന്ന് ഈ അടുത്ത ദിവസങ്ങളില്‍ വന്ന പരിശോധനാ റിപോര്‍ട്ടില്‍ പറയുന്നു. പുഴയില്‍ നിന്നും നേരിട്ട് പമ്പ് ചെയ്യുന്ന നൂറ് കണക്കിന് കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
Next Story

RELATED STORIES

Share it