malappuram local

കുടിവെള്ള പദ്ധതിക്ക് വിട്ടുനല്‍കിയ ഭൂമി പിടിച്ചെടുക്കാന്‍ നീക്കമെന്ന്

പരപ്പനങ്ങാടി: കുടിവെള്ള പദ്ധതിക്ക് വേണ്ടി സൗജന്യമായി ഭൂമി വിട്ടുകൊടുത്തിട്ടും കുടുതല്‍ സ്ഥലം പിടിച്ചെടുക്കാന്‍ നീക്കമെന്ന് മുന്‍ പഞ്ചായത്ത് മെമ്പറും, ലീഗ് നേതാവുമായ എം വി ഹൈദര്‍ ഹാജി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുത്തരിക്കല്‍ മുങ്ങത്താം തറ കോളനിയില്‍ കുടിവെള്ള പദ്ധതിക്കായി തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കിണര്‍ കുഴിക്കാന്‍ മുക്കാല്‍ സെന്റ് സൗജന്യമായി വിട്ട് നല്‍കിയിരുന്നു.
വാക്കാല്‍ നല്‍കിയ സ്ഥലത്ത് കിണര്‍ സ്ഥാപിക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും രേഖാമൂലം ശരിയാക്കാന്‍ പഞ്ചായത്ത് തയ്യാറായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷത്തെ കുടിവെള്ള പദ്ധതി പ്രകാരം താന്‍ അനുവദിച്ച ഭൂമിയേക്കാള്‍ മൂന്ന് സെന്റ് കൂടുതല്‍ കൈയേറി താന്‍ കുടിവെള്ള പദ്ധതിക്കെതിരാണന്ന് വരുത്തി തീര്‍ത്ത് തന്നെ തേജോവധം ചെയ്യുകയാണ് യുഡിഎഫ് മുന്നണിയില്‍ വിജയിച്ച ഈ വാര്‍ഡിലെ കോണ്‍ഗ്രസ് പ്രതിനിധിയുടെ ഭര്‍ത്താവ് ചെയ്യുന്നതെന്നും, പദ്ധതിക്ക് ഭൂമിയുടെ രേഖയില്ലാതെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചത് ഏത് അര്‍ത്ഥത്തിലാണന്നും അന്യായ കൈയേറ്റം തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരിക്കലും കുടിവെള്ളം നല്‍കുന്നതിനൊ, ടാങ്ക് സ്ഥാപിക്കുന്നതിനൊ താന്‍ എതിരല്ലന്നും, അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലം കൈയേറുന്നതിലാണ് എതിര്‍പ്പെന്നും എം വി ഹൈദര്‍ ഹാജി പറഞ്ഞു.
Next Story

RELATED STORIES

Share it