kasaragod local

കുടിവെള്ള പദ്ധതിക്കായി നീക്കിയ മണ്‍കൂന ഭീഷണിയാവുന്നു

ബോവിക്കാനം: ജനവാസ മേഖലയില്‍ കൂട്ടിയിട്ട മണ്ണ് അപകട ഭീഷണിയാവുന്നു. ബാവിക്കര കുന്നില്‍ നുസ്‌റത്ത് നഗറില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധീനതയിലുള്ള സ്ഥലത്ത് കുത്തനെ കൂട്ടിയിട്ട മണ്‍കൂനകളാണ് അപകട ഭീഷണിയായിമാറിയത്. ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ജല ശുദ്ധീകരണ നിലയത്തിന്റെ ജലസംഭരണിക്ക് വേണ്ടി എടുത്ത കുഴിയിലെ ആയിരത്തിലധികം ലോഡ് മണ്ണാണ് ഇവിടെ ഉയരത്തില്‍ കൂട്ടിയിട്ടിരിക്കുന്നത്. മദ്‌റസ, സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം യാത്ര ചെയ്യുന്ന റോഡരികില്‍ പതിനഞ്ചടിയോളം ഉയരത്തില്‍ കൂട്ടിയിട്ട മണ്‍കൂനയ്ക്ക് മുകളില്‍ ഇതു വഴി പോകുന്ന പിഞ്ചു കുട്ടികളടക്കടക്കം കയറി നില്‍ക്കുന്നതും കളിക്കുന്നതും അപകടത്തിന് കാരണമാവുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനു പുറമെ മഴവെള്ളം ഒലിച്ചുപോകുന്ന സ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതനിനാല്‍ ഇപ്പോള്‍ മഴവെള്ളം വഴി മാറി ബോവിക്കാനം-ബാവിക്കര റോഡിലൂടെയാണ് ഒഴുകുന്നത് ഇത് റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമാവുന്നു. അപകടകരമാവുന്ന തരത്തില്‍ ഉയരത്തില്‍ മണ്ണുകള്‍ കൂട്ടിയിടുന്നതിന് പകരം ഇവിടെയുള്ള താഴ്ന്ന ഭാഗങ്ങളില്‍ നിരത്തിയിടണമെന്ന് നിരവധി തവണ അതികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെട്ടു.



Next Story

RELATED STORIES

Share it