thiruvananthapuram local

കുടിവെള്ള പദ്ധതിക്കായി കാപ്പുകാട് എത്തിച്ച സാമഗ്രികള്‍ മാറ്റിത്തുടങ്ങി



കാട്ടാക്കട: നെയ്യാര്‍ റിസര്‍വോയറില്‍ നിന്നു നഗരത്തില്‍ കുടിവെള്ളം എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തര ജല വിതരണം നിര്‍ത്തിയതോടെ ഇതിനായി ഇവിടെ എത്തിച്ച സാമഗ്രികള്‍ തിരികെ കൊണ്ടുപോയി തുടങ്ങി. ആഴ്ചകള്‍ക്കു മുമ്പ് തന്നെ ട്രഡ്ജറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. കൂടാതെ മോട്ടോറുകളും പ്രവര്‍ത്തനസജ്ജമായിരുന്നില്ല. കാലവര്‍ഷം തുടങ്ങിയതോടെ പേപ്പാറയിലും അരുവിക്കരയിലും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കാപ്പുകാട് നിന്നും ഇനി ജലവിതരണം വേണ്ട എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഇതോടെയാണ് ഇവിടെ സ്ഥാപിച്ച മോട്ടോറുകളും ട്രാന്‍സ്‌ഫോമര്‍, പൈപ്പുകള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചത്. വാട്ടര്‍ അതോറിറ്റിയുടെ രണ്ടു മോട്ടോറുകളും രണ്ടു സബ്‌മേഴ്‌സിബിള്‍ മോട്ടോറുകളും ദിവസങ്ങള്‍ക്കു മുമ്പ് മാറ്റിയിരുന്നു. ഞായറാഴ്ച രാത്രിയോടെ ഇവിടെ നിന്നും മൂന്നു ലോഡ് പിവിസി പൈപ്പുകള്‍ വാട്ടര്‍ അതോറിറ്റി കൊണ്ടുപോയി. ട്രഡ്ജറില്‍ നിന്നും കുമ്പിളിമൂട് വരെ ജലം എത്തിക്കാന്‍ ഘടിപ്പിച്ചിരുന്നവയാണ് പിവിസി പൈപ്പുകള്‍. കൂടാതെ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥാപിച്ചിരുന്ന കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോമറുകള്‍ ഇന്നലെ വൈകീട്ടോടെ നീക്കി. ട്രഡ്ജറുകള്‍ ഉടന്‍ തന്നെ കരയ്ക്കടുപ്പിക്കും. ഒരാഴ്ചയ്ക്കുളില്‍ ഇറിഗേഷന്റെയും ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെയും ട്രഡ്ജറുകള്‍ ഇവിടെ നിന്നു കൊണ്ട് പോവും.
Next Story

RELATED STORIES

Share it