Kollam Local

കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ കലക്ടര്‍

കൊല്ലം: വരള്‍ച്ച നേരിടാന്‍ കുടിവെള്ള വിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ നിര്‍വഹണ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.
ശാസ്താംകോട്ട തടാകത്തെ മാത്രം ആശ്രയിച്ച് നഗരത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നും ബദല്‍ സംവിധാനം കണ്ടെത്തണമെന്നും പി കെ ഗുരുദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഓയൂരില്‍ നിന്നും ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം വെളിനല്ലൂരില്‍ വെള്ളമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കരവാളൂര്‍, ഇടമുളയ്ക്കല്‍ പ്രദേശത്തെ ജപ്പാന്‍ കുടിവെള്ള പദ്ധതി ടാങ്കുകള്‍ നിറഞ്ഞു കിടക്കുകയാണെന്നും പ്രദേശത്തെ ജലവിതരണത്തിനുള്ള നടപടി വേഗത്തിലാക്കണമെന്നും കെ രാജു എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.
വരള്‍ച്ച രൂക്ഷമാണെന്നും കെഐപി കനാല്‍ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ തുറക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ആവശ്യപ്പെട്ടു.
സൗജന്യ കാര്‍ഷിക വൈദ്യുതി കണക്ഷനുകളുടെ കുടിശിക അടച്ചുതീര്‍ത്ത് കര്‍ഷകരെ രക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it