കുടിവെള്ള പദ്ധതികള്‍ പുനരാരംഭിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് കരാറുകാര്‍

കൊച്ചി: കുടിവെള്ള പദ്ധതികള്‍ പുനരാംരംഭിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്നു കേരള ജല അതോറിറ്റി കോണ്‍ട്രാക്‌റ്റേഴ്‌സ് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിമൂലം പ്രധാന നിര്‍മാണ ജോലികള്‍ ഈ മാസം 12 മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. പാക്കേജ് അനുവദിച്ചില്ലെങ്കില്‍ അടുത്ത മാസം ഒന്ന് മുതല്‍ ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ അടക്കമുള്ളവ നിര്‍ത്തിവച്ച് സമരം ചെയ്യും. ഭരണാനുമതി നല്‍കി ടെന്‍ഡര്‍ ചെയ്ത ജോലികള്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഇതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജായി 200 കോടി രൂപ വീതം ജല അതോറിറ്റിക്കു നല്‍കണം. കരാറുകാര്‍ കൂട്ടധര്‍ണ നടത്തിയതിനെ തുടര്‍ന്ന് പിന്നീട് 73.40 കോടി അനുവദിച്ചതിനാലാണ് ഇപ്പോള്‍ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. എന്നാല്‍, ഈ മാസം 31ന് ശേഷം ജല അതോറിറ്റി അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്നും വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
Next Story

RELATED STORIES

Share it