Pathanamthitta local

കുടിവെള്ള പദ്ധതികള്‍ നാമമാത്രം; പൂഴിക്കാട് പ്രദേശത്ത് ജലക്ഷാമം രൂക്ഷം

പന്തളം: നഗരസഭയിലെ 20, 21 വാര്‍ഡുകളില്‍പ്പെട്ട പൂഴിക്കാട്, തവളംകുളം ,കൈതക്കാട്, വല്യയ്യം, നിരപ്പില്‍ ഭാഗങ്ങളില്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്നു.
വാട്ടര്‍ അതോറിറ്റിയുടെ പൊതു ടാപ്പുകളില്ലാത്തതും ജനങ്ങളെ വലയ്ക്കുന്നു. രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ നല്‍കിയ പരാതികളും പദ്ധതികളും സമര്‍പ്പിച്ചെങ്കിലും ഇതൊന്നും പരിഗണിച്ചില്ല. വേനല്‍ തുടങ്ങുമ്പോള്‍ തന്നെ ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശമാണ് കൈതക്കാട്, തണ്ടാനി വിള ഭാഗങ്ങള്‍. ഇപ്പോഴും ഓലികളില്‍ നിന്നു പോലും ഇവര്‍ വെള്ളം ശേഖരിക്കുന്നുണ്ട്.
21ാം വാര്‍ഡിലെ സ്ലായിച്ചേരിപ്പടി, ആറു തുണ്ടില്‍ പടി, പായിക്കാട്ടുപടി എന്നിവടങ്ങളില്‍ പൈപ്പുലൈനുകള്‍ സ്ഥാപിച്ചെങ്കിലും വാല്‍വുകള്‍ സ്ഥാപിക്കാത്തവ റിപോര്‍ട്ടു ചെയ്യപ്പെട്ടെങ്കിലും പണി പൂര്‍ത്തികരിക്കാത്തതിനാല്‍ അവിടത്തെ കുടിവെള്ള ക്ഷാമവും പരിഹരിക്കപ്പെട്ടില്ല.
20ാംവാര്‍ഡിലെ നിരപ്പില്‍, വല്യയ്യത്ത്, കുടശ്ശനാട് വലിയപള്ളി ഭാഗങ്ങളിലും ജലക്ഷാമരൂക്ഷതയ്ക് പദ്ധതി തയ്യാറാക്കിയെങ്കിലും അനുമതിയായില്ല. ഈ പ്രദേശങ്ങളിലെല്ലാം ജല വിതരണ കുഴലുകള്‍ നാമമാത്രമായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും എക്‌സന്‍ഷനുകളോ പൊതുടാപ്പോ സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ചതില്‍ നിന്നും കുടിവെള്ള ലഭ്യതയും ഇല്ല. പൊതുകിണറുകളുടെ ലഭ്യത കുറവ് വ്യാപകമായ ജലദൗര്‍ലഭ്യതയ്ക്ക് കാരണമാവുന്നുണ്ട്.
21ാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഏക കുടിവെള്ള പദ്ധതിയാണ് ഒറ്റ പ്ലാംവിള സെറ്റില്‍മെന്റ് കുടിവെള്ള പദ്ധതി. പന്തളം ബ്ലോക്കു പഞ്ചായത്ത് ഉടമസ്ഥതയാണെങ്കിലും ബ്ലോക്കില്‍ നിന്നും യാതൊരും ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന് പദ്ധതി കണ്‍വീനര്‍ സോമാലയം സോമന്‍ പറഞ്ഞു. മോട്ടോര്‍ ,ടാങ്ക് എന്നിവ സ്ഥാപിക്കാന്‍ ഓരോ സെന്റ് സ്ഥലം വീതം ഉഷാഭവന്‍ നാരായണന്‍, സോമാലയം സോമന്‍ എന്നിവര്‍ ഇഷ്ടദാനം നല്‍കി. സര്‍ക്കാര്‍ ആനുകൂല്യമില്ലാതെ ഒരു വീടൊന്നിനു 50 രുപ വീതം സ്വരൂപിച്ചാണ് വൈദ്യൂതി ബില്ല് അടയ്ക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നിര്‍മിക്കപ്പെട്ട ഈ പദ്ധതി ഓരുവെള്ളം നിറഞ്ഞതാണെന്നും പരാതിയുണ്ട്.
കൂടുതല്‍ ഗ്രാന്റു ലഭിച്ചാല്‍ മതിയായ ശുദ്ധികരണവും കൃത്യമായ പംമ്പിങ്ങു നടത്തി നൂറിലധികം കുടുംങ്ങള്‍ക്കു പ്രയോജനപ്പെടുത്താം. ഈ പദ്ധതി വിപൂലികരിക്കാന്‍ കൗണ്‍സിലറും പ്രദേശവാസികളു അടക്കം പൊതുജനങ്ങള്‍ നിരവധി പരാധികളും മെമ്മോറാണ്ടങ്ങളു അധികരികള്‍ക്കു നല്‍കി കഴിഞ്ഞെന്നും കൗണ്‍സിലര്‍ പറഞ്ഞു.
ഇരു വാര്‍ഡുകളിലായി രണ്ടു പൊതുകിണറുകളും ഏകദേശം നാല് പൊതു ടാപ്പും 360 മീറ്റര്‍ എക്‌സറ്റന്‍ഷന്‍ പൈപ്പുലൈനുകളും സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചാല്‍ ഈ ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് കൗണ്‍സിലര്‍ മാരായ  ആര്‍ ജയന്‍, കെ.സീന പറഞ്ഞു.
Next Story

RELATED STORIES

Share it