kozhikode local

കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമാക്കി ഭൂജലവകുപ്പ്‌

കോഴിക്കോട്: ജില്ലയിലെ  വിവിധ പഞ്ചായത്തുകളിലായി ഭൂജലവകുപ്പിന് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചത്  212 ഹാന്റ് പമ്പുകള്‍. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി, നാദാപുരം, കൊടുവള്ളി നിയോജകമണ്ഡലങ്ങളില്‍ പ്രവര്‍ത്തനരഹിതമായി കിടന്ന മിനി കുടിവെള്ള പദ്ധതികളും പ്രവര്‍ത്തന സജ്ജമാക്കാന്‍ വകുപ്പിനായി. വേനല്‍ക്കാലത്തെ നേരിടാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഭൂജലവകുപ്പ് ജില്ലയില്‍ നടപ്പാക്കിയത് ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങളാണ്.
വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ജില്ലയില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും വകുപ്പിന് സാധിച്ചു. പുതുപ്പാടി ഗവ. സ്‌കൂള്‍, ചേവായൂര്‍ ത്വക്ക് രോഗാശുപത്രി എന്നിവിടങ്ങളില്‍ വകുപ്പ് ഫണ്ടില്‍ നിന്ന് 2,67000 രൂപ ഉപയോഗപ്പെടുത്തി കിണര്‍ റീച്ചാര്‍ജിങ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കി.  എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും  61,000 രൂപ ഉപയോഗപ്പെടുത്തി കുഴല്‍ക്കിണര്‍ നിര്‍മിച്ച് ഹാന്‍ഡ് പമ്പ് ഘടിപ്പിക്കുന്ന പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 1,14000 രൂപ കുടിവെള്ള വിതരണം വ്യാപിപ്പിക്കുന്നതിനായ് നാദാപുരം പെരുമണ്ണ ഗ്രാമപ്പഞ്ചായത്തുകളില്‍ കുഴല്‍ക്കിണര്‍ നി ര്‍മിച്ച് ഹാന്‍ഡ് പമ്പ് സ്ഥാപിച്ചു. ഈ പദ്ധതികളിലുടെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുന്നതിന് ജില്ലയില്‍  ആവശ്യമായ മുന്നൊരുക്കങ്ങള്‍ കൈക്കൊള്ളാന്‍ വകുപ്പിന് കഴിഞ്ഞു.
Next Story

RELATED STORIES

Share it