malappuram local

കുടിവെള്ള ക്ഷാമം രൂക്ഷം: വോട്ട് ചോദിച്ചെത്തിയ എംഎല്‍എയുമായി നാട്ടുകാരുടെ വാക്കേറ്റം

പുത്തനത്താണി: വോട്ട് അഭ്യര്‍ഥിച്ചെത്തിയ എംഎല്‍എയുമായി കുടിവെള്ള ക്ഷാമം രൂക്ഷമായതിന്റെ പേരില്‍ നാട്ടുകാരുടെ വാക്കേറ്റം. കല്‍പ്പകഞ്ചേരി കല്ലിങ്ങലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തിരുര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സി മമ്മുട്ടി എംഎല്‍എയും നാട്ടുകാരും തമ്മിലാണ് വാക്കേറ്റമുണ്ടായത്. വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം രൂക്ഷമായ കല്‍പ്പകഞ്ചേരി, കല്ലിങ്ങല്‍ പ്രദേശങ്ങളില്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടികളൊന്നുമുണ്ടായില്ലന്നാരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കല്‍പകഞ്ചേരി പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കുടിവെള്ള പദ്ധതികള്‍ വര്‍ഷങ്ങളായി നോക്കുകുത്തിയായിരിക്കുകയാണ്. തിരുന്നാവായ കുടിവെള്ള പദ്ധതിയില്‍ കല്‍പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രവൃത്തിയുടെ പകുതിയെങ്കിലും പൂര്‍ത്തീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോറികളില്‍ നടത്തുന്ന കുടിവെള്ള വിതരണമാണ് ഇപ്പോള്‍ പ്രദേശത്തുകാരുടെ ഏക ആശ്രയം. ഇതിനായി രാത്രിയിലും പാത്രങ്ങളുമായി കാത്തു നില്‍ക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it