palakkad local

കുടിവെള്ള ക്ഷാമം: പഞ്ചായത്ത് പൊതുകിണര്‍ വ്യാപാര സംഘടന അടച്ചുകെട്ടിയതായി പരാതി

ആലത്തൂര്‍: വേനല്‍ ചൂട് അധികരിച്ച് പൊതു ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ആലത്തൂര്‍ പഞ്ചായത്തില്‍ പഞ്ചായത്ത് പൊതുകിണര്‍ വ്യാപാര സംഘടന അടച്ചു കെട്ടിയതായി പരാതി.
ആലത്തൂര്‍ എഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ പൊതുകിണറാണ് പ്രമുഖ വ്യാപാര സംഘടന അടച്ചു കെട്ടി വെള്ളം ദുരുപയോഗം ചെയ്യുന്നത്. ഈ സംഘടനയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബിനും സംഘടനയുടെ ഓഫിസിനും മാത്രമേ ഈ പൊതുകിണറിലെ വെള്ളം ഇപ്പോള്‍എടുക്കാനാകൂ.
കിണറിന്റെ വായ ഭാഗം ഇരുമ്പുകമ്പിയുടെ ഗ്രില്ല് സ്ഥാപിച്ച് പൂട്ടി വെച്ചിരിക്കുകയാണ്. കൂടാതെ കിണറിനു ചുറ്റും കമ്പികള്‍ സ്ഥാപിച്ച് വളച്ച് വെച്ചിരിക്കുകയാണ്.
സമീപത്തെ ജനങ്ങള്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ കിണറില്‍ നിന്ന് ഒരു ടാപ്പ് പുറത്ത് സ്ഥാപിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ഇതു വരെയും നടപ്പിലായില്ല. പഞ്ചായത്ത് പൊതുകിണര്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉതകുന്ന വിധത്തില്‍ ഗ്രില്ലും കമ്പി കളും പൊളിച്ചു മാറ്റി നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ്.
Next Story

RELATED STORIES

Share it