kozhikode local

കുടിവെള്ളമെടുക്കുന്നതിനെച്ചൊല്ലി അമ്മയ്ക്കും മകനും മര്‍ദനം

വാണിമേല്‍: പുതുക്കയം രാജീവ് ഗാന്ധി കോളനിയില്‍ കുടിവെള്ളത്തിന്റെ പേരില്‍ അമ്മക്കും മകനും മര്‍ദനം. കോളനിയിലെ ശാന്ത (60), മകന്‍ നവീന്‍ (23) എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ഇരുവരേയും നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ ശാന്ത മാരക രോഗം ബാധിച്ച ചികിത്സയില്‍ കഴിയുകയാണ്.
ബുധനാഴ്ച്ച രാത്രി ശാന്തയുടെ അയല്‍ വാസിയായ നജ്മയുടെ വീട്ടില്‍ വെച്ച് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരടങ്ങുന്നവരാണ് മര്‍ദ്ദിച്ചതെന്ന് നജ്മയും നവീനും പറഞ്ഞു. പഞ്ചായത്ത് നിര്‍മിച്ച കുടിവെള്ള പദ്ധതിയില്‍ നിന്ന് വെള്ളമെടുത്തതിനെ ചൊല്ലിയാണ് മര്‍ദ്ദനമെന്ന് പറയപ്പെടുന്നു. ഒരാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പമ്പ് ഹൗസിന്റെ പുട്ടും തകര്‍ത്തിട്ടുണ്ട്.
പമ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത് കുടിവെള്ള കമ്മിറ്റി കണ്‍വീനര്‍ ശിവ പ്രകാശാണ്. ഇദ്ദേഹം ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് വിരോധമുണ്ടെന്ന് ബി ജെ പിക്കാര്‍ ആരോപിക്കുന്നു. പമ്പ് ഹൗസിന്റെ പൂട്ട് തകര്‍ത്ത സംഭവത്തില്‍ ശിവപ്രകാശ് വളയം പോലിസില്‍ പരാതി നല്‍കി. പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it