kannur local

കുടിവെള്ളമില്ലെങ്കില്‍ വോട്ടില്ല; ഉപരോധവുമായി കുടുംബങ്ങള്‍

പയ്യന്നൂര്‍: ദിവസങ്ങളായി കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന കവ്വായി ഗാന്ധിനഗര്‍, കോട്ടക്കുന്ന് കോളനികളിലെ 30ഓളം കുടുംബങ്ങള്‍ ജല അതോറിറ്റിയുടെ പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ഉപരോധവും നടത്തി.
വെള്ളമില്ലെങ്കില്‍ വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്. പഴയ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ നിന്നാ—രംഭിച്ച പ്രകടനത്തില്‍ ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ നൂറോളം പേര്‍ പങ്കെടുത്തു.
സമരപരിപാടി ഭാസ്‌കരന്‍ വെള്ളൂര്‍ ഉല്‍ഘാടനം ചെയ്തു. 80 കോടി രൂപയുടെ കുടിവെള്ള പദ്ധതി കഴിഞ്ഞ മാസം പയ്യന്നൂരില്‍ മന്ത്രിയും എംഎല്‍എയും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തിട്ടും ഹരിജന്‍ കോളനിയില്‍ വെള്ളമെത്താത്തതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. പയ്യന്നൂര്‍ കുടിവെള്ള പദ്ധതി അന്വേഷണ വിധേയമാക്കണമെന്നും ഭാസ്‌കരന്‍ വെള്ളൂര്‍ ആവശ്യപ്പെട്ടു. എം വിജയന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എന്‍ ഹരിത സംസാരിച്ചു. ജലക്ഷാമത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചികാല സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.
Next Story

RELATED STORIES

Share it