thrissur local

കുടിവെള്ളപൈപ്പ് മാറ്റി സ്ഥാപിച്ചില്ല; മേയറെ ഉപരോധിച്ചു

തൃശൂര്‍: പത്തു ദിവസമായിട്ടും പൂങ്കുന്നത്ത് പൊട്ടിയ കുടിവെള്ളപൈപ്പ് മാറ്റി സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേയര്‍ അജിതാ ജയരാജനെ ഉപരോധിച്ചു. കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായിട്ടും തകരാര്‍ പരിഹരിക്കുന്ന കാര്യത്തില്‍ അധികൃതര്‍ ഉദാസീനത കാട്ടുകയാണെന്നാണ് പരാതി. അഞ്ചു ഡിവിഷനുകളിലേക്കുള്ള കുടിവെള്ളവിതരണവും ഇതുമൂലം താളം തെറ്റിയിരിക്കുകയാണ്. കൊച്ചിയില്‍ നിന്നു പുതിയ പൈപ്പ് എത്തിയാലുടന്‍ പ്രശ്‌ന പരിഹാര നടപടി സ്വീകരിക്കുമെന്ന് മേയര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. കുടിവെള്ള വിതരണം രാഷ്ട്രീയക്കാരുടെ ഇടപെടലില്ലാതെ നടത്തുമെന്നും മേയര്‍ വ്യക്തമാക്കി. മുന്‍ കൗണ്‍സിലര്‍ കെ ഗിരീഷ്‌കുമാര്‍, കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എം കെ മുകുന്ദന്‍, അഡ്വ. സുബി ബാബു, കുര്യന്‍ മുട്ടത്ത് നേതൃത്വത്തിലാണ് മേയറെ ഉപരോധിച്ചത്.
Next Story

RELATED STORIES

Share it