കുടിവെള്ളപൈപ്പ് പൊട്ടിദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്ക് നിസ്സംഗത
BY fousiya sidheek13 May 2017 6:11 AM GMT
fousiya sidheek13 May 2017 6:11 AM GMT
കൊല്ലങ്കോട്: മീങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ഊട്ടറ റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തിലെ കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ക്കു നിസ്സംഗത. കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നു ഉത്തരവിട്ട ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിന് പുല്ലുവിലയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ നല്‍കുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സൗകര്യപ്പെടുമ്പോള്‍ ശരിയാക്കാം എന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. മേഖലയില്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ഏറെ പ്രയാസം അനുഭവപ്പെടുമ്പോഴാണ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ നിലപാട്. ഇത്തരം ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കാത്ത പക്ഷം ജലചൂഷണം നടത്തുന്നവര്‍ക്ക് ജില്ലാ ഭരണകൂടം സംരക്ഷണം നല്‍കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കുടിവെള്ള പൈപ്പുകള്‍ നശിപ്പിക്കുന്നവര്‍ക്കും കുടിവെള്ളം ചൂഷണം ചെയ്യുന്നവര്‍ക്കു മെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT