thrissur local

കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുന്നു; കുളം നിര്‍മാണം അവസാനഘട്ടത്തില്‍

എരുമപ്പെട്ടി: വേലൂര്‍ പഞ്ചായത്തിലെ കോടശേരി നിവാസികളുടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. കുളം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പൊതുകുളം നിര്‍മിച്ചാണ് ജലക്ഷാമത്തിന് പരിഹാരം കാണുന്നത്. ഫാം പോണ്ട് നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കോളനിയിലും പരിസരത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് കിലോമീറ്ററുകള്‍ താണ്ടിയാണ് പ്രദേശവാസികള്‍ കുടിവെള്ളം കൊണ്ടുവരുന്നത്. കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് അറുതി വരുന്നതിനോടൊപ്പം നേന്ത്രവാഴ, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷ. 3.55 ലക്ഷം രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്. 20 തൊഴിലുറപ്പ് തൊഴിലാളികളാണ് നിര്‍മാണ രംഗത്തുള്ളത്. 15 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള കുളത്തിന്റെ നിര്‍മാണം 1239 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിക്കുക. അല്‍ഫോണ്‍സ വര്‍ഗീസാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി ആര്‍ ഷോബി, ശുഭ അനില്‍കുമാര്‍ എന്നിവര്‍ പൊതുകുളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it