kozhikode local

കുടിവെള്ളക്ഷാമം; 18 വില്ലേജുകളില്‍ വിതരണം തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി കടുത്ത കുടിവെള്ള ക്ഷാമത്തില്‍. ചെങ്ങോട്ട് കാവ്, ചേമഞ്ചേരി, മൂടാടി തീരദേശങ്ങളിലാണ് കടുത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. തുടര്‍ന്ന് താലൂക്കിലെ 18 വില്ലേജുകളില്‍ കുടിവെള്ള വിതരണം ആരംഭിച്ചു.
കുടിവെള്ള വിതരണത്തിനായി അഞ്ചു ലക്ഷം രൂപ തഹസില്‍ദാര്‍ അനുവദിച്ചു. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ചിലയിടങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ കച്ചവട അടിസ്ഥാനത്തിലും ജലം വിതരണം ചെയ്യുന്നുണ്ട്. കൊയിലാണ്ടി ടൗണില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയിട്ട് വര്‍ഷങ്ങളായി. സുനാമി പുനരധിവാസ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
മേല്‍പ്പാല നിര്‍മാണത്തിനിടെ പൈപ്പ് പൊട്ടിയതോടെയാണ് വിതരണം നിലച്ചത്. മഴ വൈകുകയാണെങ്കില്‍ താലൂക്ക് ആശുപത്രിയിലെ കിണറും വറ്റുന്ന അവസ്ഥയിലാണ്.
Next Story

RELATED STORIES

Share it