കുടിവെള്ളക്ഷാമം: സര്‍ക്കാര്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഇടപെടണം-സിപിഎം

തിരുവനന്തപുരം: കേരളത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊടുംവരള്‍ച്ചയില്‍ കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ ഏറെ പ്രയാസപ്പെടുകയാണ്. പ്രശ്‌നം രൂക്ഷമായ ഈഘട്ടത്തില്‍ പോലും നിഷ്‌ക്രിയമായി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് അത്യന്തം ഗുരുതരമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിന് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും സുസജ്ജമാവണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it