കുടിവെള്ളക്ഷാമം: വിപുലമായ നടപടികള്‍ക്ക് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വിപുലമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച ജലവിതരണ പദ്ധതികളുടെ അറ്റുകുറ്റപ്പണി നടത്തുകയും നടന്നുകൊണ്ടിരിക്കുന്നവ പൂര്‍ത്തീകരിക്കുകയും ചെയ്യും. വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറി മുഖേന ജലവിതരണം നടത്താന്‍ വാട്ടര്‍ അതാറിറ്റിക്ക് നിര്‍ദേശം നല്‍കി. കുടിവെള്ളത്തിന് ശാസ്താംകോട്ട ശുദ്ധജല തടാകത്തെ ആശ്രയിക്കുന്ന കൊല്ലം മുനിസിപ്പല്‍ പ്രദേശത്തെയും സമീപ പഞ്ചായത്തു പ്രദേശങ്ങളെയും ജില്ലാ കലക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കും.
കുഴല്‍കിണറുകളുടെയും മറ്റു കുടിവെള്ള സ്രോതസ്സുകളുടെയും അറ്റകുറ്റപ്പണിക്ക് ഒരു കോടി രൂപ നീക്കിവച്ചു. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കര്‍ ലോറി മുഖേനയും വാടകയ്‌ക്കെടുത്ത ടാങ്കര്‍ ലോറികള്‍ മുഖേനയും ജലവിതരണം നടത്താന്‍ നടപടി സ്വീകരിക്കാന്‍ കൊല്ലം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it