kannur local

കുടിവെള്ളക്ഷാമം രൂക്ഷം: മൂലക്കീല്‍ പ്രദേശത്തുകാര്‍ പ്രക്ഷോഭത്തിലേക്ക്

പഴയങ്ങാടി: വെങ്ങര മൂലക്കീല്‍ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടുത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ ശുദ്ധജലം പണംകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിനെ ആശ്രയിക്കുന്ന ഇവര്‍ക്ക് ഇറ്റിറ്റുവീഴുന്ന ടാപ്പുകളുടെ മുന്നില്‍ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്.
കിട്ടുന്ന വെള്ളം തികയാതാതോടെ പ്രദേശത്തുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. നേരത്തെ മാടായി പഞ്ചായത്ത് ജലവിതരണം നടത്താമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ തുടങ്ങിയില്ല. ജലവിതരണ പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്തുകാര്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.
പട്ടികജാതി കുടുംബങ്ങളും മല്‍സ്യത്തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് മൂലക്കീല്‍.
Next Story

RELATED STORIES

Share it