palakkad local

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം

ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപ്പഞ്ചായത്തിലെ കടമ്പൂര്‍, മേലൂര്‍, അമ്പലപ്പാറ, വേങ്ങാശ്ശേരി, ചെറുമുണ്ടശ്ശേരി, പുലപ്പറ്റശ്ശേരി, ചുനങ്ങാട്ട്‌കോട്ടേകാവ്, കാലടി ലമ്പിയത്ത്കുന്ന്, പാലാകുന്ന്, മൈത്രികോളനി പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണെന്നും താല്‍ക്കാലികമായി കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം വിതരണം ചെയ്യാന്‍ റവന്യൂ വകുപ്പും വാട്ടര്‍ അതോറിറ്റിയും നടപടി സ്വീകരിക്കണമെന്നും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എംഎല്‍എ ഫണ്ടും പ്രയോജനപ്പെടുത്തി തൊണ്ണൂറ്റിയാറ് പ്രാദേശിക കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കിയിട്ടും ജലലഭ്യത കുറവായതിനാല്‍ പ്രദേശവാസികള്‍ക്ക് ആവശ്യത്തിനുള്ള ശുദ്ദജലം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തിന്റെ പരിധിയില്‍ ജല ശ്രോതസ്സുകളായ പുഴയോ കനാലോ ഇല്ലാത്തതിനാല്‍ കാര്‍ഷിക മേഖലയില്‍ തല്‍പരരായ ജനങ്ങള്‍ പോലും മറ്റു തൊഴിലുകളാണ് കണ്ടെത്തുന്നത്.
കേരള വാട്ടര്‍ അതോറിറ്റിയും സര്‍ക്കാരും അലംഭാവം കാണിക്കുകയാണെന്നും ഒറ്റപ്പാലം റെയിവേ സ്റ്റേഷന് സമീപം തടയണ കെട്ടി ഭാരതപുഴയിലെ വെള്ളം ഉപയോഗപ്പെടുത്തി അമ്പലപ്പാറയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും.
ഇപ്പോഴത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി നൂറോളം പോയിന്റുകളില്‍ ടങ്കര്‍ ലോറിയില്‍ ജലം എത്തിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെകെ കുഞ്ഞന്‍, വൈസ് പ്രസിഡന്റ് എംജി ലത, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ ശങ്കരനാരായണന്‍, കെ ധനലക്ഷ്മി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it