Alappuzha local

കുടിവെള്ളക്ഷാമം; ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി അധികൃതരെ കണ്ടു

ആറാട്ടുപുഴ: മല്ലിക്കാട്ട്  കടവ്  പ്രദേശങ്ങളിലും  മുതുകുളം  കുമാരനാശാന്‍  സ്‌കൂള്‍  ചൂളത്തെരുവ്  പ്രദേശങ്ങളിലും  കുടിവെള്ളക്ഷാമം രൂക്ഷമായത്തിനെ  തുടര്‍ന്ന്  സമര ഭീഷണിയുമായി   ജില്ലാപഞ്ചായത്തംഗം  ബബിത ജയന്റെ  നേതൃത്വത്തില്‍  വാട്ടര്‍  അതോറിറ്റി  എസ്‌സിക്യൂട്ടീവ്  എന്‍ജിനീയറെ കണ്ടു. മല്ലിക്കാട്ട്  കടവില്‍  വെള്ളം  ശേഖരിക്കുന്നതിലുള്ള  പ്രശ്‌നം  ഉടന്‍  പരിഹരിക്കപ്പെടുമെന്നും  വലിയകാവ്  പമ്പ് ഹൗസ്  ഉടന്‍  ചാര്‍ജ്  ചെയ്യുമെന്നും  എന്‍ജിനീയര്‍ ടി  പ്രസന്ന  ഉറപ്പു നല്‍കി. പാലത്തും പാട്ടു  ഇന്റര്‍  കണക്ഷന്‍  നല്‍കുന്നതിനുള്ള  പ്രവര്‍ത്തനം  ധ്രുതഗതിയിലാക്കുകയും  കുമാരനാശാന്‍  സ്‌കൂള്‍  ഗ്രൗണ്ടിലും  മല്ലിക്കാട്ട്  കടവിലും  പുതിയ  കുഴല്‍കിണര്‍  സ്ഥാപിക്കുകയും  ചെയ്താല്‍  മാത്രമേ  ഈ  പ്രശ്‌നത്തിന്  ശാശ്വത  പരിഹാരമാകൂവെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. പ്രശ്‌നപരിഹാരം  വൈകിയാല്‍  ശക്തമായ  സമരപരിപാടികളുമായി  മുന്നോട്ട്  പോകുമെന്നും ഇവര്‍  അറിയിച്ചു. പഞ്ചായത്തംഗം എസ് ലാലി,  പ്രദേശവാസികള്‍  എന്നിവരും സംഘത്തിലുണ്ടായിരുന്നു
Next Story

RELATED STORIES

Share it