wayanad local

കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു; അധികൃതര്‍ക്ക് നിസ്സംഗത

മാനന്തവാടി: വരള്‍ച്ച രൂക്ഷമായി നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമൊടുമ്പോള്‍ അധികൃതരുടെ അനാസ്ഥ കാരണം കുടിവെള്ളം പാഴാവുന്നു. അമ്പുകുത്തി റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം ദിവസങ്ങളായി റോഡിലൂടെ ഒഴുകുന്നത്. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.
ചൂട്ടക്കടവ് പമ്പ് ഹൗസില്‍ നിന്നു പമ്പ് ചെയ്യുന്ന വെള്ളം പാട്ടിയ പൈപ്പിലൂടെ പുറത്തേക്കൊഴുകി പാതയോരത്തെ ഓവുചാലുകളില്‍ കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴുകുന്നതു കാരണം തന്നെ അടുത്തിടെ ടാറിങ് പൂര്‍ത്തിയാക്കിയ റോഡും തകരാനിടയുണ്ട്. വെള്ളം പാഴാവുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. അതേസമയം, എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ഓവുചാലുകള്‍ നിര്‍മിച്ചപ്പോഴാണ് പൈപ്പുകള്‍ പൊട്ടിയതെന്നും പൈപ്പുകള്‍ നന്നാക്കേണ്ട ചുമതല അവര്‍ക്കു തന്നെയാണെന്നുമാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്.
റോഡിലൂടെ ഒഴുകുന്ന വെള്ളം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് പതിക്കുന്നതും ദുരിതമായി. റോഡരികിലെ ഓവുചാല്‍ നിര്‍മാണം അശാസ്ത്രീയമാണെന്നും വ്യാപക പരാതിയുണ്ട്.
Next Story

RELATED STORIES

Share it