palakkad local

കുടിവെള്ളം മുടങ്ങിയിട്ട് ദിവസം അഞ്ചായി; നടപടിയെടുക്കാതെ അധികൃതര്‍



മണ്ണാര്‍ക്കാട്: മോട്ടോര്‍ തകരാര്‍ കാരണം മുടങ്ങിയ ശുദ്ധജല വിതരണം അഞ്ചുദിവസമായിട്ടും പുനസ്ഥാപിക്കാനായില്ല. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലും തെങ്കര പഞ്ചായത്തിലുമാണ് വെള്ളം മുടങ്ങിയത്. തിങ്കളാഴ്ച രാവിലെയോടെയാണ് കുന്തിപ്പുഴ പമ്പ്  ഹൗസിലെ രണ്ട് 50 എച്ച്പി മോട്ടോറുകളാണ് തകരാറിലായത്. ഇതേത്തുടര്‍ന്ന് മറ്റൊരു മോട്ടോര്‍ കൊണ്ടുവന്നെങ്കിലും അതും തകരാറിലായതോടെയാണ് പൂര്‍ണമായും കുടിവെള്ളം മുടങ്ങിയത്. 50 എച്ച്പിയുടെ മോട്ടോറുകളിലൊന്നിന് ഗ്യാരണ്ടിയുള്ളതിനാല്‍ പുറത്ത് റിപ്പയര്‍ നടത്താനാവില്ല. മറ്റൊരു മോട്ടോറിന്റെ പാര്‍ട്ട്‌സ് കോയമ്പത്തൂരില്‍ നിന്നാണ് വാങ്ങേണ്ടതെന്നും അധികൃതര്‍ പറഞ്ഞു. ശുദ്ധജല വിതരണ പദ്ധതിയിലെ കുന്തിപ്പുഴ പമ്പിങ് സ്‌റ്റേഷനിലെ തകരാറിലായതിനാല്‍ അറ്റകുറ്റ പണിക്കായി ജലവിതരണം 11 വരെ നിര്‍ത്തി വയ്ക്കുകയാണെന്ന് അസി.എഞ്ചിനീയര്‍ വാര്‍ത്താ കുറിപ്പിറക്കി. തകരാര്‍ ഉണ്ടാകുമ്പോള്‍ കരുതലിനായി ഒരു മോട്ടോര്‍ പോലും സൂക്ഷിക്കാന്‍ അധികൃതരിപ്പോഴും തയ്യാറാകുന്നില്ലെന്നാണ് ജലവിതരണ രംഗത്തെ പ്രധാന പ്രശ്‌നം.ഇതിനിടെ കുന്തിപ്പുഴ പാലം ഭാഗത്തേക്ക് പോകുന്ന പൈപ്പ് ലൈനുകള്‍ക്കും കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട് ഇതിന്റെ റിപ്പയറിങ് ഇന്നലെ ആരംഭി ച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it