Alappuzha local

കുടിവെള്ളം കിട്ടുന്നില്ല ; നാട്ടുകാര്‍ പമ്പ്ഹൗസ് പൂട്ടിയിട്ടു



ഹരിപ്പാട്: കുടിവെള്ളം കിട്ടാത്തത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പമ്പ്ഹൗസ് പൂട്ടിയിട്ടു. കരുവാറ്റ പഞ്ചായത്ത് 13ാം വാര്‍ഡ് അഞ്ചുതെങ്ങ് ഭാഗം നിവാസികള്‍ക്ക് കുടിവെള്ളം കിട്ടാത്തതില്‍ പ്രേതിഷേധിച്ചാണ് നാട്ടുകാര്‍ കരുവാറ്റ കന്നുകാലിപാലം പഴയ പമ്പ്ഹൗസ് പൂട്ടിയിട്ടത്. ഇവിടുത്തുകാര്‍ക്ക് പൊതുടാപ്പിലൂടെ കുടിവെള്ളം കിട്ടാതായിട്ട് വര്‍ഷങ്ങളായന്ന് പ്രദേശവാസികള്‍ പറയുന്നു. വീടുകളിലേക്ക് നല്‍കിയിരിക്കുന്ന കണക്ഷനില്‍ ഘടിപ്പിച്ചിരിക്കുന്ന മീറ്ററിവ് സമീപത്തെ താഴ്ചയില്‍ ഘടിപ്പിച്ചിരിക്കുന്ന ടാപ്പില്‍ നിന്നും കിട്ടുന്ന വെള്ളമാണ് ഇവിടുത്തുകാര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ മഴപെയ്ത് വെള്ളം കയറിയതോടെ ഈ ടാപ്പുകള്‍ വെള്ളത്തിനടിയിലായി. ആലപ്പുഴ ജില്ലാ കളക്ടറുടെ സ്‌നേഹസ്പര്‍ശം പരിപാടിയില്‍ നൂറ്റമ്പതോളം പേര്‍ ഒപ്പിട്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 250 മീറ്ററോളം ഭാഗത്തെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചാലെ ഇവിടുത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയു എന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് ഇതിന്റെ ബാക്കിയായി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു. രണ്ട് വര്‍ഷത്തോളമായി കുടിവെള്ളത്തിനായി സമരം ചെയ്യുകയാണെന്നും പഞ്ചായത്തോ ഒരു രാഷ്ട്രീയ പാര്‍ട്ടികളോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചുറ്റിനും അഴുക്ക് വെള്ളം നിറഞ്ഞതോടെ കുടിവെള്ളത്തിനായി പുറത്തേക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. കുടിവെള്ളത്തിനായി പൊതു പൈപ്പലൈനുകളെ മാത്രം ആശ്രയിച്ചിരുന്ന നാട്ടുകാര്‍ തകര്‍ത്തു പെയ്യുന്ന മഴയിലും ഒരിറ്റ് കുടിവെള്ളം കിട്ടാതായതോടെയാണ് ചൊവ്വാഴ്ച്ച വൈകീട്ടോടെ പമ്പ് ഹൗസ് പൂട്ടി സമരം ആരംഭിച്ചത്. ദിവസേന പമ്പിങ് നടക്കുന്നുണ്ടെങ്കിലും ഈ പ്രേദശതേക്ക് കുടിവെള്ളം കിട്ടാതെ ആയതിനാലാണ് നാട്ടുകാര്‍ പ്രേതിഷേധത്തിനു ഇറങ്ങിയത്. 45 ഓളം വര്‍ഷമുള്ള പൈപ്പ് ലൈനുകളില്‍ മിക്ക ഭാഗങ്ങളിലും പൊട്ടി വെള്ളം പാഴാക്കുന്ന അവസ്ഥയിലാണ്. ജീര്‍ണാവസ്ഥയില്‍ ഉള്ള പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കണമെന്നും പുതിയ വെല്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പുറക്കാട്  കരുവാറ്റയോ, തൃക്കുന്നപ്പുഴ കരുവാറ്റ ലൈനുകള്‍ ലിങ്ക് ചെയ്യുകയോ ചെയ്താല്‍ ഒരു പരിതി വരെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നും വാര്‍ഡ് മെമ്പര്‍ പൊന്നമ്മ പറഞ്ഞു. എത്രയും പെട്ടന്ന് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെകില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുന്നത് ഉള്‍പ്പടെയുള്ള സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നു നാട്ടുകാര്‍ പറഞ്ഞു. സ്ത്രീകളടക്കം അന്‍പതോളം ആളുകള്‍ ചേര്‍ന്നാണ് പമ്പ് ഹൗസ് പൂട്ടി അതിന് മുമ്പിലിരുന്ന പ്രതിഷേധിച്ചത്.
Next Story

RELATED STORIES

Share it