malappuram local

കുടിവെള്ളം ആദ്യം നാട്ടുകാര്‍ക്ക്, അതുകഴിഞ്ഞ് വിമാനത്താവളത്തിലേക്ക്‌

കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ കോമ്പറമ്പ് ജലസംഭരണിയില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍് റോഡ് കുഴിക്കുന്നതിന് വാട്ടര്‍ അതോറിറ്റി നല്‍കിയ അപേക്ഷ നഗരസഭ കൗണ്‍സില്‍ തള്ളി.
നഗരസഭ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തതിനുശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. ചീക്കോട് കുടിവെള്ള പദ്ധതിയില്‍നിന്ന് വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതിന് വിതരണ ശൃംഖല സ്ഥാപിക്കാന്‍ ഇതുവരെ നടപടികളായിട്ടില്ല. ഇതിനിടയിലാണ് വിമാനത്താവളത്തിലേക്ക് വെള്ളം കൊണ്ടുപോവാനുളള ശ്രമം നടത്തുന്നത്. കൊണ്ടോട്ടി മേഖലയില്‍ വാട്ടര്‍ അതോറിറ്റിയെ ചുമതല ഏല്‍പ്പിച്ചുവെങ്കിലും ഇതുവരെ ഒന്നു നടത്തിയിട്ടില്ല. എന്നാല്‍, എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ആറ് കോടിയില്‍ വെള്ളമെത്തിക്കാനാണ് വാട്ടര്‍ അതോറിറ്റി ഒരുങ്ങുന്നത്.
ഇതിനായി പൈപ്പുകള്‍ കൊല്‍ക്കത്തിയില്‍നിന്ന് ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇത് സ്ഥാപിക്കാന്‍ റോഡ് കുഴിക്കുന്നതിനാണ് വാട്ടര്‍ അതോറിറ്റി നഗരസഭയെ സമീപിച്ചത്. ചാലിയാറില്‍നിന്ന് വെള്ളം ശേഖരിച്ച് ശുദ്ധീഖരിച്ച് കൊണ്ടോട്ടി, രാമനാട്ടുകര നഗരസഭകളിലും സമീപ പഞ്ചായത്തുകളിലും വെള്ളമെത്തിക്കുന്നതാണ് ചീക്കോട് പദ്ധതി.
Next Story

RELATED STORIES

Share it