Flash News

കുടിയേറ്റം തുടര്‍ന്നാല്‍ മുംബൈയില്‍ തിരക്കുകൂടും: രാജ് താക്കറെ



മുംബൈ: മുംബൈയില്‍ കുടിയേറ്റക്കാര്‍ ഇതു പോലെ തുടരുകയാണെങ്കില്‍ തിക്കിലുംതിരക്കിലും പെട്ട് ഇനിയും ആളുകള്‍ മരിക്കുമെന്നു നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിരക്കില്‍പ്പെട്ട് 23 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു താക്കറെയുടെ പ്രതികരണം. മുംബൈയിലെ പ്രാദേശിക ട്രെയിനുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിനിന് ഒരു ഇഷ്്ടിക പോലും ഇടാന്‍ അനുവദിക്കില്ല. മറ്റു മതങ്ങളില്‍പ്പെട്ടവരുടെ കുടിയേറ്റം അടിസ്ഥാനസൗകര്യ വികസനങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമായിട്ടുണ്ടെന്നും താക്കറെ പറഞ്ഞു. ദാദറിലെ വസതിയില്‍ വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം നടന്ന സ്ഥലത്ത് പുതിയ പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടു പാര്‍ട്ടി നേതാവ് ബാല നന്ദഗാവ്ങ്കര്‍ നേരത്തെ അധികൃതര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ ആ വിഷയത്തില്‍ അധികൃതര്‍ ഒരു നടപടിയും  സ്വീകരിച്ചില്ല. എംഎംആര്‍ഡിഎയെ സമീപിക്കാനായിരുന്നു അധികൃതരുടെ നിര്‍ദേശം. റെയില്‍വേയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കകോദ്കര്‍ കമ്മിറ്റി ഒരു കോടി ലക്ഷം രൂപ ചിലവഴിച്ചെങ്കിലും ഒരു നടപടിയും കൈക്കൊണ്ടില്ല. പകരം അതേ തുക ചെലവാക്കി ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുകയാണെന്ന് താക്കറെ പറഞ്ഞു.
Next Story

RELATED STORIES

Share it