World

കുടിയേറ്റം: ട്രംപ് ഹോണ്ടുറാസിന് സഹായം നിര്‍ത്തലാക്കും

വാഷിങ്ടണ്‍: ഹോണ്ടുറാസിന് നല്‍കിവരുന്ന സാമ്പത്തിക സഹായം യുഎസ് നിര്‍ത്തലാക്കുമെന്നു സൂചന. ഹോണ്ടുറാസില്‍ നിന്നു നിരവധി പേരാണ് അനധികൃതമായി യുഎസിന്റെ അതിര്‍ത്തി ലംഘിക്കുന്നത്. ഹോണ്ടുറാസില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ മടങ്ങിപ്പോവുകയോ അവരുടെ വരവ് നിലയ്ക്കുകയോ ചെയ്തില്ലെങ്കില്‍ സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നത് ആലോചിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
ഓരോ ആഴ്ചയും 1500ലധികം പേരാണ് ഹോണ്ടുറാസില്‍ നിന്ന് അഭയാര്‍ഥികളായി മറ്റു രാജ്യങ്ങളിലേക്കു കടക്കുന്നത്. ദാരിദ്ര്യവും അഴിമതിയും കാരണം അരാജകത്വം നിലനില്‍ക്കുന്ന ഹോണ്ടുറാസ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുള്ള രാജ്യമാണ്. 2016-17 വര്‍ഷത്തില്‍ 175 മില്യണ്‍ ഡോളറാണ് യുഎസ് ഹോണ്ടുറാസിനു സാമ്പത്തിക സഹായം നല്‍കിയത്.

Next Story

RELATED STORIES

Share it