കുടിയേറിയവരുടെ സ്വത്തു കൈമാറ്റം നിരോധിച്ചു

ന്യൂഡല്‍ഹി: പാകിസ്താനിലേക്കു കുടിയേറിപ്പാര്‍ത്തവരുടെ സ്വത്തുക്കളുടെ കൈമാറ്റം നിരോധിച്ചു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. 1965, 1971 വര്‍ഷങ്ങളില്‍ നടന്ന യുദ്ധങ്ങള്‍ക്കു ശേഷം പാകിസ്താന്‍ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കള്‍ കൈമാറുന്നതാണ് നിരോധിച്ചത്. ശത്രുസ്വത്ത് നിയമത്തില്‍ ഭേദഗതി ചെയ്താണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനന്‍സിനു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. സ്വത്തുക്കള്‍ സര്‍ക്കാരിന്റെ അധീനതയില്‍ തന്നെ തുടരും.
Next Story

RELATED STORIES

Share it