wayanad local

കുടിയിറക്കിനെതിരേ ആദിവാസി സമ്മേളനം

കല്‍പ്പറ്റ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടില്‍കെട്ടി താമസിക്കുന്ന ആദിവാസികളെ കുടിയിറക്കാനുള്ള നീക്കത്തിനെതിരേ എ.കെ.എസ്. നേതൃത്വത്തില്‍ ആദിവാസി സമ്മേളനം. കുടിയിറക്ക് നീക്കത്തിനെതിരേ ഇന്നുമുതല്‍ അനിശ്ചിതകാലം കലക്ടറേറ്റ് വളയാന്‍ എ.കെ.എസ്. തീരുമാനിച്ചിരുന്നു. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കലക്ടററേറ്റ് വളയല്‍ തല്‍ക്കാലത്തേക്ക് മാറ്റിയാണ് ആദിവാസി സമ്മേളനം നടത്തിയത്.

കലക്ടറേറ്റ് വളയല്‍ സമരത്തില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്ന ആദ്യ സംഘമാണ് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് സംഘടിപ്പിച്ച ആദിവാസി സമ്മേളനത്തില്‍ പങ്കെടുത്തത്. 1977ന് ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിയുടെ മറവില്‍ നിക്ഷിപ്ത വനത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ആദിവാസികളെയും ദരിദ്ര കര്‍ഷകരെയും ഇറക്കിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സമരക്കാര്‍ കുറ്റപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസികളെ ഓഫിസുകളിലേക്ക് വിളിച്ചുവരുത്തി ഒഴിഞ്ഞുപോവണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മാഫികളെയും തലചായ്ക്കാന്‍ ഇടമില്ലാതെ കുടില്‍കെട്ടി കഴിയുന്നവരെയും ഒരേപോലെ കാണുന്നതാണ്  വിധിയെന്ന് ആദിവാസികള്‍ പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍  ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it