കുടിയിറക്കാന്‍ ശ്രമിച്ചാല്‍ തീക്കൊളുത്തി മരിക്കും: പ്രീത ഷാജി

കൊച്ചി: ബലംപ്രയോഗിച്ച് കുടിയിറക്കാന്‍ ശ്രമിച്ചാല്‍ കുടുംബമടക്കം തീക്കൊളുത്തി മരിക്കുമെന്ന് പ്രീത ഷാജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നതാണ് വീട് ജപ്തി ചെയ്യില്ലെന്ന്. വായ്പ എടുത്തയാള്‍ക്ക് പലയിടത്തും സ്ഥലമുണ്ട്. അതിന്റെയൊന്നും പിന്നാലെ പോവാതെ തങ്ങളുടെ പിന്നാലെ മാത്രമാണ് വരുന്നത്. ഭൂമാഫിയക്ക് ഒത്താശ ചെയ്യലാണിത്. ഇനി ആര്‍ക്കും ഇത്തരത്തിലൊരു അവസ്ഥ വരാന്‍ പാടില്ല. 50 ലക്ഷം രൂപവരെ ബാങ്കിലേക്ക് തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. പക്ഷേ ബാങ്ക് അധികൃതര്‍ തയ്യാറാവുന്നില്ല. എന്റെ ഭൂമി എനിക്ക് തിരികെ വേണം. 24 വര്‍ഷമായി ബാങ്കിന്റെ പീഡനം സഹിക്കുന്നു. കിടപ്പാടം സ്വന്തമാക്കണമെന്ന ഭൂമാഫിയയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രീത ഷാജി പറഞ്ഞു.
Next Story

RELATED STORIES

Share it