World

കുടിക്കാന്‍ വരട്ടെ; കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് അംശം

ന്യൂയോര്‍ക്ക്: പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കുന്ന കുടിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലോകാരോഗ്യ സംഘടന.  കുപ്പിവെള്ളത്തില്‍ 90 ശതമാനം പ്ലാസ്റ്റിക് ചെറുകണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍.
ഒമ്പത് രാജ്യങ്ങളില്‍ നിന്നു ശേഖരിച്ച 259 കുപ്പി കുടിവെള്ളത്തില്‍ നടത്തിയ പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമായ അളവില്‍  പ്ലാസ്റ്റിക് കണങ്ങളും ശരീരത്തില്‍ പ്രവേശിക്കുന്നതായി കണ്ടെത്തിയത്. ഓരോ ലിറ്റര്‍ വെള്ളത്തിലും 325 വ്യത്യസ്ത പ്ലാസ്റ്റിക് കണങ്ങള്‍ വെള്ളം കുടിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെത്തുന്നു.
പോളിപ്രൊപ്ലിനാണ് വെള്ളത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയ ഘടകം. യുഎസ്, ചൈന, ബ്രസീല്‍, ഇന്ത്യ, ഇന്തോനീസ്യ, മെക്‌സിക്കോ, ലബ്‌നാന്‍, കെനിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള സാംപിളുകളിലാണ് പരിശോധന നടത്തിയത്. ഇന്ത്യയില്‍ കൂടുതല്‍ വിറ്റഴിക്കുന്ന അക്വ,  ബിസ്‌ലെറി,പെപ്‌സി കമ്പനിയുടെ അക്വഫിനാ തുടങ്ങിയ സാംപിളുകളും പരിശോധിച്ചവയില്‍പ്പെടും. അതേസമയം, നെസ്‌ലേ, കൊക്കകോല എന്നീ കമ്പനികള്‍ റിപോര്‍ട്ടിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it